ad
Deshabhimani

print edition ജൂൺ 3 മുതൽ 5 വരെ; ഗ്ലോബൽ ട്രാവൽ മാർക്കറ്റ് തിരുവനന്തപുരത്ത്

global travel market
വെബ് ഡെസ്ക്

Published on May 03, 2026, 12:01 AM | 2 min read

തിരുവനന്തപുരം : ടൂറിസം മേഖലയിലെ പുതിയ പ്രവണതകൾ തിരിച്ചറിയാനും സഹകരണം മെച്ചപ്പെടുത്താനും അവസരമൊരുക്കുന്ന ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ (ജിടിഎം -2026) രണ്ടാം പതിപ്പ് ജൂൺ 3 മുതൽ 5 വരെ തിരുവനന്തപുരത്ത് നടക്കും. വിവിധ സംസ്ഥാനങ്ങളിൽനിന്നും വിദേശ രാജ്യങ്ങളിൽനിന്നുമായി ആയിരത്തിലധികം ടൂർ ഓപ്പറേറ്റർമാർ പങ്കെടുക്കും. ഗോൾഡൻ പാലസ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ (അമരവിള- കാരക്കോണം റോഡ്)ലാണ് പരിപാടി. സൗത്ത് കേരള ഹോട്ടലിയേഴ്സ് ഫോറം, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തവസ് വെഞ്ച്വേഴ്സ്, മെട്രോ മാർട്ട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കേരള ടൂറിസത്തിന്റെയും ഇന്ത്യ ടൂറിസത്തിന്റെയും സഹകരണത്തോടെയാണ് ജിടിഎം സംഘടിപ്പിക്കുന്നത്.


കഴിഞ്ഞ രണ്ട് വർഷമായി കേരളത്തിലേക്കുള്ള ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയാണെന്നും ഈ സാഹചര്യത്തെ കൂടുതൽ മെച്ചപ്പെടുത്താൻ ജിടിഎംപോലുള്ള പരിപാടികൾ സഹായിക്കുമെന്നും ടൂറിസം സെക്രട്ടറി കെ ബിജു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദക്ഷിണ കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെകൂട്ടി യോജിപ്പിച്ചുള്ള വ്യത്യസ്ത ടൂറിസം സർക്യൂട്ടുകൾ ഗ്ലോബൽ ട്രാവൽ മാർക്കറ്റിൽ അവതരിപ്പിക്കും. ഗ്ലോബൽ ട്രാവൽ മാർക്കറ്റിന്റെ ഭാഗമായി ആയുർവേദ ചികിത്സ ടൂർ ഓപ്പറേറ്റർമാർക്ക് പരിചയപ്പെടുത്താനുള്ള പദ്ധതി ഉൾപ്പെടുത്തിയിട്ടുണ്ട്.


എക്സിബിഷൻ, ബയേഴ്സ് സെല്ലേഴ്സ് മീറ്റ്, അവാർഡ് വിതരണം, സെമിനാർ എന്നിവ മൂന്ന് ദിവസത്തെ പരിപാടിയിൽ നടക്കും. വിവിധ സെമിനാർ സെഷനുകളിലായി ട്രാവൽ മേഖലയിലെ വിദഗ്ധർ വിഷയങ്ങൾ കൈകാര്യം ചെയ്യും. കോർപറേറ്റ് കമ്പനി പ്രതിനിധികളെ ഉൾപ്പെടുത്തി കോർപറേറ്റ് ബിസിനസ് നെറ്റ്‌വർക്കിങ്‌ സെഷനും നടക്കും. ഹോട്ടലുകൾ, റിസോർട്ടുകൾ, ടൂറിസം സംഘടനകൾ, എയർലൈനുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ട്രാവൽ ടെക് ഇന്നൊവേറ്റർമാർ തുടങ്ങിയവരുടെ സ്റ്റാളുകളും ട്രാവൽ -ടൂറിസം മേഖലയിലെ ആഭ്യന്തര, അന്തർദേശീയ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും ഉണ്ടായിരിക്കും.


ജൂൺ 5ന് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.gtmt.in, 9995139933, ഇമെയിൽ: [email protected]. ടൂറിസം ഡയറക്ടർ എം അഞ്ജന, എസ്കെഎച്ച്എഫ് പ്രസിഡന്റ് എം ആർ നാരായണൻ, എസ്കെഎച്ച്എഫ് വൈസ് പ്രസിഡന്റ് ശിശുപാലൻ സാഗര, ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ, എസ്കെഎച്ച്എഫ് സെക്രട്ടറി പ്രസാദ് മഞ്ഞളി, ജിടിഎം സിഇഒ സിജി നായർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home