ad
Deshabhimani

അച്ചടിച്ച പോസ്റ്ററുകൾ പാഴായി; ജോസഫ് വാഴക്കന്റെ സ്ഥാനാർത്ഥി മോഹം ഏറ്റുമാനൂരിൽ പൊലിഞ്ഞപ്പോൾ

vazhakkan
വെബ് ഡെസ്ക്

Published on Mar 20, 2026, 02:50 PM | 1 min read

കോട്ടയം: കോൺഗ്രസ്സ് സ്ഥാനാർഥി പട്ടിക വന്നതോടെ ഏറ്റുമാനൂരിൽ സീറ്റ് കിട്ടാത്ത ജോസഫ് വാഴക്കന്റെ ഒന്നര ലക്ഷത്തിലധികം പോസ്റ്ററുകളും ,2500 വലിയ ഫ്ളക്സ് ബോർഡുകളും പാഴായി. ഏറ്റുമാനൂർ മണ്ഡലത്തിലേക്കാണ് ജോസഫ് വഴക്കൻറെ പേരു പരിഗണിക്കപ്പെട്ടിരുന്നത്.മുന്നൊരുക്കങ്ങൾ നടത്തിയെങ്കിലും അപ്രതീക്ഷിതമായാണ് പട്ടികയിലുണ്ടായിരുന്ന രണ്ടാമത്തെയാളായ നാട്ടകം സുരേഷിന്റെ പേര് വരുകയും സുരേഷ് സ്ഥാനാർത്ഥിയായി എത്തുകയും ചെയ്തത്.


വാഴക്കന്റെ കൂടെയുള്ള അണികൾ ഈ വിഷയത്തിൽ പറയുന്നത് ഇങ്ങനെ. "സാമ്പത്തികമായി ഒരു നേതാവിനെ സംബന്ധിച്ചു ഇത് വലിയ നഷ്ട്ടം ഉണ്ടാക്കി. പാർട്ടി പറഞ്ഞതനുസരിച്ചാണ് വാഴക്കൻ ഇതൊക്കെ ചെയ്തത്.പാർട്ടിയുടെ ഒരു മൗനാനുവാദം കിട്ടിയെന്ന് വാഴക്കൻ ഞങ്ങളോട് പറഞ്ഞിരുന്നു.സാമ്പത്തികമായി വലിയ നഷ്ട്ടമാണുണ്ടായിരിക്കുന്നത്.


ഇത് എല്ലാം അഡ്വാൻസ് കൊടുത്തതാണ് .ഇനി ബാക്കി തുകയും കൊടുത്തു തീർക്കണം. അത് കൂടാതെ പട്ടിക വന്നാൽ റോഡ് ഷോ നടത്താനുള്ള എല്ലാ കാര്യങ്ങളും മൈക്ക് സെറ്റ് ,വാഹനങ്ങൾ ഉൾപ്പടെ എല്ലാം റെഡിയാക്കിയിരുന്നു.പാർട്ടി ഏറ്റുമാനൂരിൽ ഒറ്റ പേരിലേക്ക് എത്തി എന്ന് അദ്ദേഹം പറഞ്ഞതിനാലാണ് കൂടെയുള്ള ഞങൾ എല്ലാവരും ഇതെല്ലാം വളരെ പെട്ടന്ന് ചെയ്തത്.ഒരു സ്ഥാനാർഥി അകാൻ മോഹിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹത്തിന് വലിയ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്"



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home