ട്രേഡ് യൂണിയൻ സംയുക്ത സമിതി സംസ്ഥാന കൺവൻഷൻ

തിരുവനന്തപുരം: ഫെബ്രുവരി 12ന് സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ പണിമുടക്കിന്റെ പ്രചാരണാർത്ഥം സംയുക്ത സമിതി സംസ്ഥാന കൺവൻഷൻ ചേരുന്നു. ചൊവ്വ വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബിടിആർ ഹാളിലാണ് കൺവൻഷൻ.
സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. യോഗത്തിൽ ടി വി ആഞ്ചലോസ്, ടോമി മാത്യു, സോണിയ ജോജ്ജ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും.










0 comments