ad
Deshabhimani

രാഹുലിന്റെ മുഴുവൻ പ്രസംഗവും 
പുറത്തുവിടണം: ബ്രിട്ടാസ്‌

 John Brittas Rahul Gandhi.jpg
വെബ് ഡെസ്ക്

Published on Jun 14, 2026, 12:21 AM | 1 min read

കോഴിക്കോട്‌: ഇന്ത്യാകൂട്ടായ്‌മ യോഗത്തിലെ രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ അഞ്ച്‌ ശതമാനമേ കോൺഗ്രസ്‌ പുറത്തുവിട്ടിട്ടുള്ളൂവെന്നും ബാക്കികൂടി പുറത്തുവിടാൻ തയ്യാറാകണമെന്നും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ജോൺ ബ്രിട്ടാസ്‌ എംപി. കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.


പുറത്തുവന്ന പ്രസംഗത്തിൽ വൈരുധ്യങ്ങളുണ്ട്‌. അദ്ദേഹത്തെ ആരോ കബളിപ്പിക്കുകയായിരുന്നു എന്നുവേണം കരുതാൻ. രാഷ്ട്രീയപോരാട്ടമുള്ള പിണറായിയെ ആലിംഗനം ചെയ്യാൻ തനിക്ക്‌ പ്രയാസമുണ്ടെന്നാണ്‌ അദ്ദേഹം പറയുന്നത്‌. പാർലമെന്റിൽ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആലിംഗനം ചെയ്യുന്നത്‌ ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ആർഎസ്‌എസിന്റെ കുന്തമുനയായ മോദിയെ ആലിംഗനംചെയ്യാൻ സാധിച്ചത്‌ എങ്ങനെയെന്ന്‌ അദ്ദേഹം വ്യക്തമാക്കണം.


കൂട്ടായ്‌മയുടെ അടിത്തറ ശിഥിലമാക്കുന്ന പ്രസ്താവനയാണ്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തിയത്‌. ആർഎസ്‌എസിനെ എതിർക്കുന്നതിൽ സിപിഐ എമ്മിന്‌ കോൺഗ്രസിന്റെയും രാഹുൽഗാന്ധിയുടെയും സർട്ടിഫിക്കറ്റ്‌ ആവശ്യമില്ലെന്നും ജോൺ ബ്രിട്ടാസ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home