ad
Deshabhimani

ട്രംപിന്റെ നീക്കത്തിൽ ആശങ്ക; ദക്ഷിണകൊറിയയുമായുള്ള യുഎസ് സഖ്യം ദുർബലമാകുമെന്ന് മുൻ ഉദ്യോ​ഗസ്ഥർ

Trump
വെബ് ഡെസ്ക്

Published on Aug 18, 2026, 08:25 AM | 1 min read

വാഷിം​ഗടൺ : ദക്ഷിണകൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസങ്ങൾ കുറയ്ക്കാനുള്ള ട്രംപിന്റെ തീരുമാനത്തിൽ ആശങ്കയറിയിച്ച് അമേരിക്കയിലെ മുൻ നയതന്ത്രജ്ഞരും സുരക്ഷാ ഉദ്യോഗസ്ഥരും. ട്രംപിന്റെ തീരുമാനം സഖ്യകക്ഷിയായ ദക്ഷിണകൊറിയയുമായുള്ള സൗഹൃദം ദുർബലപ്പെടുത്തും. ഏഷ്യയിലും അതിനപ്പുറത്തുമുള്ള സഖ്യരാജ്യങ്ങളിൽ അസ്വസ്ഥതയുണ്ടാക്കുമെന്നും അവർ പറയുന്നു. ഇറാനെതിരായ യുദ്ധത്തിൽ പങ്കുചേരാൻ ദക്ഷിണകൊറിയ വിസമ്മതിച്ചതോടെ ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നുമായുള്ള ബന്ധം കണക്കിലെടുത്താണ് നടപടി സ്വീകരിക്കുന്നതെന്നായിരുന്നു ട്രംപിന്റെ വാദം.


ട്രംപിന്റെ വ്യക്തിപരമായ വിദേശയനയ സമീപനത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് വിമർശകർ പറഞ്ഞു. ഈ തീരുമാനത്തിൽ അമേരിക്കൻ താല്പര്യമല്ല ട്രംപിന്റെ വ്യക്തിപരമായ താല്പര്യമാണ്. നിലവിലെ നയത്തിൽ യാതൊരു അർഥവുമില്ല. ഇത് ദക്ഷിണകൊറിയയുമായുള്ള സൗഹൃദം ദുർബലപ്പെടുത്തും. ജാപ്പനുമായും തായ്‌വാനുമായുള്ള ബന്ധത്തെയും ബാധിക്കും. നാറ്റോയെ അസ്വസ്ഥരാക്കുകയും ചൈനക്ക് ധൈര്യം നൽകുമെന്നും മുൻ അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഡാൻ ഫ്രൈഡ് പറഞ്ഞു.


സൈനികാഭ്യാസങ്ങളിൽ താല്പര്യമില്ലാത്ത ഉത്തരകൊറിയക്കൊപ്പം നിൽക്കാനുള്ള ട്രംപിന്റെ തീരുമാനം മേഖലയിലെ സഖ്യകക്ഷികളുമായുള്ള സൗഹൃദത്തെ ബാധിക്കുമെന്ന് മുൻ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി ഡാനി റസ്സലും അഭിപ്രായപ്പെട്ടു. യുഎസ്-ദക്ഷിണകൊറിയൻ സൗഹൃദം ഇല്ലാതാക്കി, സൗഹൃദപരമല്ലാത്ത ഒകിം ജോങ് ഉന്നിന്റെ താല്പര്യങ്ങളെ സംരക്ഷിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


തിങ്കളാഴ്ച ആരംഭിച്ച യുഎസ്-​ദക്ഷിണകൊറിയ ഉൾച്ചി ഫ്രീഡം ഷീൽഡ് അഭ്യാസങ്ങൾ കുറയ്ക്കാൻ ട്രംപ് ഞായറാഴ്ച യുഎസ് സൈന്യത്തിന് ഉത്തരവിട്ടിരുന്നു. അമേരിക്കയുമായി ദീർഘകാലമായി സഖ്യത്തിലുള്ള ഉത്തരകൊറിയയിൽ നിന്നുള്ള ഭീഷണികൾ കാരണം ദേശീയ സുരക്ഷപോലും കണക്കിലെടുക്കാതെ ട്രംപ് മുന്നോട്ട് വെച്ച തീരുമാനം പലരെയും അമ്പരപ്പിച്ചു.


അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിൽ ഒരാളെ ഒരു എതിരാളിയെപ്പോലെ കാണുന്നത് നമ്മുടെ സഖ്യങ്ങളെ ദുർബലപ്പെടുത്തുകയും ചൈനക്കും ഉത്തരകൊറിക്കും ഗുണം ചെയ്യുമെന്നും ന്യൂയോർക്കിലെ ഉന്നത ഡെമോക്രാറ്റിക് പ്രതിനിധി ഗ്രെഗ് മീക്സ് പ്രസ്താവനയിൽ പറഞ്ഞു. അതേസമയം ഈ തീരുമാനത്തിൽ കിം സംതൃപ്തനാണെന്ന് ട്രംപ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച ചിത്രത്തിലൂടെ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home