ഭിന്നശേഷിക്കാർക്ക് നിപ്മറിൽ തൊഴിൽ പരിശീലനം: മന്ത്രി ആർ ബിന്ദു

തൃശൂർ : സാമൂഹ്യനീതി വകുപ്പിനു കീഴിൽ ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്ക് തൊഴിൽപരിശീലനം ആരംഭിക്കുകയാണെന്ന് മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.
പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ള ഭിന്നശേഷിക്കാരായ യുവതീയുവാക്കൾക്കാണ് പരിശീലനം നൽകുക. കമ്പ്യൂട്ടർ ട്രെയിനിങ്, ബേക്കിംഗ് ആൻഡ് കൺഫെക്ഷണറി കോഴ്സ്, ഹോർട്ടികൾച്ചർ നേഴ്സറി മാനേജ്‍മെന്റ് ആൻഡ് ഓർഗാനിക് ഫാമിംഗ്, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിലാണ് പരിശീലനം. എംപവർമെന്റ് ത്രൂ വൊക്കേഷനലൈസേഷൻ (എം-വോക് ) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിശീലനം നൽകുന്നത്. വിദഗ്ധരുടെ വിശദമായ വിലയിരുത്തലുകൾക്കു ശേഷമാണ് ഓരോ വ്യക്തിക്കും അനുയോജ്യമായ തൊഴിൽ മേഖലകൾ കണ്ടെത്തുകയെന്നും മന്ത്രി അറിയിച്ചു. തൊഴിൽ- പഠന പരിശീലനത്തോടൊപ്പം സാമൂഹ്യ ഇടപെടൽ, വ്യക്തിത്വ വികാസം എന്നിവയിലും പരീശീലനം നൽകുന്നുണ്ട്.
താല്പര്യമുള്ളവർ സെപ്തംബർ 30നകം 83308 50136 ഫോൺ നമ്പറിൽ രാവിലെ ഒമ്പതിനും വൈകിട്ട് നാലിനും ഇടയിൽ ബന്ധപ്പെടണമെന്നും മന്ത്രി അറിയിച്ചു.










0 comments