യുകെയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി; പൊലീസ് കേസെടുത്തു

...

..

വെബ് ഡെസ്ക്

Published on Mar 11, 2025, 06:02 PM | 1 min read

വർക്കല: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പരാതി. യുകെയിൽ ഹോം കെയർ ഡിപ്പാർട്ടുമെന്റിൽ ജോലി തരപ്പെടുത്തി നൽകമെന്ന് പറഞ്ഞ് കിഴുവിലം മാമം ആതിരയിൽ പി ജെ ആദർശിൽ നിന്നും എട്ടു ലക്ഷത്തി എഴുപതിനായിരം രൂപയാണ്‌ തട്ടിയെടുത്തത്. ആലപ്പുഴ ചേർത്തല കോട്ടമഴേരി ചർച്ചിന് സമീപം ജോസ് വില്ലയിൽ ആൻ മേരി ജോസ്, കാസർകോട് കരി വകം തുണ്ടത്തിൽ വീട്ടിൽ ജോഷി തോമസ്, ശരത്ത്, സിബി കുര്യാക്കോസ്, ഷിബു തോമസ്,മലപ്പുറം പുല്ലഞ്ചേരി വരിവെട്ടിച്ചലിൽ വിമൽരാജ് തുടങ്ങിയവർക്കെതിരെയാണ്  വർക്കല പൊലീസ് കേസെടുത്തത്.


ഫോണിലൂടെയാണ് പ്രതികൾ പരാതിക്കാരനെ ബന്ധപ്പെടുന്നത്. ഫസ്റ്റ് കോൾ എച്ച് ആർ കൺസൾട്ടൻസി എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ബന്ധപ്പെട്ടത്. തുടർന്ന് യുകെയിൽ ഹോം കെയർ ഡിപ്പാർട്ട്മെന്റിൽ ജോലി തരപ്പെടുത്തി നൽകാമെന്നും അതിനായി രണ്ട് ഇന്റർവ്യൂ അറ്റന്റ് ചെയ്യേണ്ടതായിട്ടുണ്ടെന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും തുടർന്ന് കൺസൾട്ടൻസി ഫീസ് ഉൾപ്പെടെ 16,00,000 രൂപ അടയ്ക്കണമെന്നും പറഞ്ഞു. ഇതിൽ പത്ത് ലക്ഷം രൂപ ജോലിയിൽ പ്രവേശിക്കുന്നതിനു മുമ്പും ആറ് ലക്ഷം രൂപ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞും നൽകണമെന്നാണ് ഇവർ അറിയിച്ചത്. തുടർന്ന് ആദ്യ ഇന്റർവ്യൂവിന് മുമ്പായി നാല് ലക്ഷം രൂപ കാത്തലിക് സിറിയൻ ബാങ്ക് വർക്കല ശാഖയിൽ നിന്നും അക്കൗണ്ട് വഴി നൽകി. തുടർന്ന് രണ്ടാം ഘട്ടമായി നാല് ലക്ഷത്തി എഴുപത്തയ്യായിരം രൂപയും നൽകി.


പണം നൽകി മൂന്നു മാസത്തിനുള്ളിൽ സ്പോൺസർഷിപ്പ് സർട്ടിഫിക്കറ്റ് നൽകാമെന്നാണ് പ്രതികൾ യുവാവിനെ വിശ്വസിപ്പിച്ചത്. ഇത് ലഭിക്കാത്തതിനെ തുടർന്ന് ബന്ധപ്പെട്ടപ്പോൾ സെർവർ തകരാറിലാണ് ഉടൻ അയക്കാം എന്ന് പറയുകയും അതിന് മുമ്പായി ആദ്യ ഇൻസ്റ്റാൾമെന്റിലെ ബാക്കി പണം അയച്ച് നൽകാനും ഇവർ ആവശ്യപ്പെട്ടു. ഇതിൽ സംശയം തോന്നിയ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് വർക്കല പൊലീസ് കേസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home