ad
Deshabhimani

print edition സ്ത്രീകളിൽ 
50 ശതമാനം പേർക്ക് ജോലി

woman
വെബ് ഡെസ്ക്

Published on Apr 03, 2026, 12:47 AM | 1 min read

സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തുമെന്നാണ്‌ പ്രകടന പത്രികയിൽ പ്രധാനവാഗ്‌ദാനം. ഇതിന് കുടുംബശ്രീയും തദ്ദേശ സ്ഥാപനങ്ങളും നേതൃത്വം നൽകും. ക്ഷേമപെൻഷനുകളും രണ്ടാം പിണറായി സർക്കാരിന്റെ സ്‌ത്രീസുരക്ഷാ പദ്ധതിയും സ്‌ത്രീപക്ഷ കേരളത്തിന്‌ വലിയ കരുതൽ ആയിരുന്നു. സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം 2017–-18-ൽ 26.5 ശതമാനമായിരുന്നത്‌ 2023-–24-ൽ 36.4 ശതമാനമായി. ആ പങ്കാളിത്തം ഇനിയും കൂട്ടുന്നതാണ്‌ പദ്ധതി.

ആർത്തവ അവധി, 
മഴവില്ല്


പദ്ധതി സർക്കാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിൽ ആർത്തവ അവധി നടപ്പാക്കും. ട്രാൻസ്ജെൻഡർ കമ്യൂണിറ്റിക്കായുള്ള മഴവില്ല് പദ്ധതി വിപുലമാക്കും. തദ്ദേശ സ്ഥാപനങ്ങളിൽ സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടെ ക്രൈം മാപ്പിങ് നടത്തും. ഇതിലൂടെ അതിക്രമങ്ങൾ കുറയ്ക്കാനുള്ള പ്രാദേശിക പദ്ധതി തയ്യാറാക്കും. ഗാർഹിക പീഡനം, സ്ത്രീധന ഉപദ്രവം, സദാചാര ആക്രമണം, സൈബർ കുറ്റകൃത്യം എന്നിവ തടയാൻ പ്രാദേശികതലത്തിൽ ‘ആക്‌ഷൻ പ്ലാൻ' രൂപീകരിക്കും.


വയോജനങ്ങൾക്ക്‌ തുടക്കത്തിലേ ചികിത്സ

വയോജന ക്ഷേമത്തിനായി അധികാരങ്ങളേറെയുള്ള കമീഷൻ രൂപീകരിച്ച സംസ്ഥാനമാണ്‌ കേരളം. വയോജനങ്ങൾക്കായി ഒന്നും രണ്ടും പിണറായി സർക്കാർ ആവിഷ്‌കരിച്ച പദ്ധതിളുടെ തുടർച്ചയാണ്‌ പ്രകടനപത്രികയിലുള്ളത്‌. മുഴുവൻ വയോജനങ്ങളുടെയും ആരോഗ്യ വിവര സഞ്ചയം ഉണ്ടാക്കുകയും അവരുടെ രോഗങ്ങൾ തുടക്കത്തിലേ കണ്ടുപിടിച്ച്‌ ചികിത്സ ഉറപ്പാക്കുകയും ചെയ്യും. ജെറിയാട്രിക് ചികിത്സാ സൗകര്യങ്ങൾ വിപുലപ്പെടുത്തും. വയോജനങ്ങൾക്കും കിടപ്പുരോഗികൾക്കും ഗർഭിണികൾക്കും ആയുഷ് വഴി മാനസികാരോഗ്യ സാന്ത്വന പരിപാടി നടപ്പാക്കും. ​കേരളത്തിലെ രോഗാതുരത ഗണ്യമായി കുറയ്ക്കാൻ പ്രതിരോധ കേന്ദ്രീകൃതമായ ആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകും. ആരോഗ്യകരമായ വാർധക്യത്തിന് പ്രാധാ

ന്യം നൽകും. ഇതിനായി നിലവിൽ നടപ്പാക്കിവരുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും വിടവുകൾ നികത്തുകയും ചെയ്യും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home