ജസ്ലിയയുടെ മരണം: അന്വേഷണത്തിൽ യാതൊരുവിധ സ്വാധീനവുമില്ല-അന്വേഷണ സംഘം

കൊച്ചി: ജാസ്ലിയയുടെ മരണത്തിൽ യാതൊരു വിധ സ്വാധീനവും പൊലീസിന് ഉണ്ടായിട്ടില്ലെന്നും സ്വാഭാവിക താമസം മാത്രമാണുണ്ടായതെന്നും അന്വേഷണ സംഘം. അത്തരത്തിൽ സ്വാധീനമുണ്ടായിരുന്നെങ്കിൽ പ്രതിയുടെ അച്ഛനെ അടക്കം കസ്റ്റഡിയിലെടുക്കില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പൊലീസിന് വീഴ്ചയുണ്ടെന്ന ആരോപണം ജസ്ലിയുടെ മാതാപിതാക്കൾക്ക് ഉണ്ടെങ്കിൽ അത് പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
എടവനക്കാട് സ്വദേശിയായ ജാസ്ലിയ അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർഥിനിയായിരുന്നു. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന ജാസ്ലിയ, ഫെബ്രുവരി 28ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക് ജംഗ്ഷനിൽ വെച്ച് അപകടത്തിൽപ്പെട്ടത്.
കാർ ഇടിച്ചുണ്ടായ അപകടത്തിൽ ജാസ്ലിയയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന അങ്കമാലി പൊലീസാണ് പെണ്‍കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. പരുക്ക് അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ തീവ്രശ്രമങ്ങൾക്കും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായില്ല.










0 comments