ad
Deshabhimani

ജന്തർമന്തർ പ്രക്ഷോഭം: സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്രത്തിനെതിരായ കുറ്റപത്രം- എം വി ​ഗോവിന്ദൻ

M V Govindan Press Meet
വെബ് ഡെസ്ക്

Published on Jul 28, 2026, 04:19 PM | 2 min read

തിരുവനന്തപുരം: ജന്തർമന്തർ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഇടപെടൽ കേന്ദ്രസർക്കാരിനെതിരായ കുറ്റപത്രമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിലും വിവിധ സംസ്ഥാനങ്ങളിലുമായി നടന്ന വിദ്യാർഥി പ്രക്ഷോഭങ്ങൾക്കെതിരെ പൊലീസിന്റെയും അർദ്ധ സൈനിക വിഭാഗത്തിന്റെയും ഭാ​ഗത്തുനിന്നുണ്ടായ നിയമ ലംഘനങ്ങൾ പരിശോധിക്കാൻ ഉന്നതാധികാര സമിതിയെ നിയോഗിക്കുമെന്ന സുപ്രീം കോടതി വിധി ജനധിപത്യ വിശ്വാസികൾ സ്വാഗതം ചെയ്യുന്ന ഒന്നാണ്. സമരവുമായി ബന്ധപ്പെട്ട്‌ പിടികൂടിയ എല്ലാ വിദ്യാർഥികളെയും യുവാക്കളെയും മോചിപ്പിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്‌. ഈ ഇടപെടൽ ജനാധിപത്യത്തിന് കരുത്തേകുകയും കേന്ദ്രത്തിനെതിരായ കുറ്റപത്രമാവുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.


ഇടത്‌ വിദ്യാർഥി സംഘടനകളുടെ അടക്കം പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്നവരെ കാണാൻ പോലും അനുവദിക്കാത്ത പൊലീസിന്റെ ധാർഷ്‌ട്യത്തിനുള്ള തിരിച്ചടി കൂടിയാണ് സുപ്രീം കോടതി വിധി. എ കെ 47, പെല്ലറ്റ്‌ ഗണ്ണും, ചില്ലി ബോംബും, ഷോക്ക്‌ ബാറ്റണും ഉപയോഗിച്ചാണ്‌ കേന്ദ്ര- ബീഹാർ സർക്കാരുകൾ സമരക്കാരെ നേരിട്ടത്‌. വീര്യമുള്ള മുളകുകളാണ് ചില്ലി ബോംബിൽ ഉപയോ​ഗിക്കുന്നത്. ഇത്‌ ഗ്രനേഡിൽ വേച്ച്‌ ചെറുപ്പക്കാർക്ക്‌ നേരെ ഉപയോഗിച്ചു എന്നാണ്‌ റിപ്പോർട്ട്‌. അത്യാസന്ന നിലയിൽ കഴിയുവരെ കാണാൻ പോലും ആശുപത്രികളിൽ കാവൽ നിൽക്കുന്ന പൊലീസുകാർ അനുവദിച്ചില്ല. സിപിഐ എം എംപിമാരെ പൊലീസ്‌ തടഞ്ഞു. ഗുരുതരമായ രീതിയിൽ പരുക്കേറ്റ്‌ ചികിത്സയിൽ കഴിയുവരുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിശദാംശങ്ങളും പുറത്തുവിടാൻ വിസമ്മതിക്കുകയാണ്‌.


ഇടതുപക്ഷ വിദ്യാർഥി - യുവജന സംഘടനകളായിരുന്നു പ്രക്ഷോഭത്തിന്റെ ആത്മാവെന്ന്‌ കോക്രോച്ച് ജനതാ പാർടി (സിജെപി) സഹ സ്ഥാപകൻ സുധീർ സാങ്‌വാൻ വ്യക്തമാക്കിയിട്ടുണ്ട്‌. ഒറ്റയ്‌ക്കൊരു അജണ്ടയും സിജെപിക്ക്‌ ഇല്ലായിരുന്നെന്നും എസ്‌എഫ്‌ഐ, എഐഎസ്‌എഫ്‌ തുടങ്ങിയ സംഘടനകളുമായി ആലോചിച്ചാണ്‌ സമര രീതി തീരുമാനിച്ചത്‌ എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. വസ്‌തുത ഇതായിരിക്കെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജി വാർത്ത പ്രസിദ്ധീകരിച്ച മലയാളത്തിലെ പ്രമുഖ മാധ്യമങ്ങൾ ഇടതുപക്ഷ സാനിധ്യത്തെ പൂർണ്ണായി തമസ്കാരിച്ചാണ് വാർത്തകൾ നൽകിയത്. മാധ്യമങ്ങളുടെ വലതുപക്ഷ നിലപാടാണിത്. മലയാള ദൃശ്യ മാധ്യമങ്ങൾ സമരം അർഹിക്കുന്നവിധം അവതരിപ്പിക്കുവാൻ ശ്രമിച്ചിട്ടില്ല എന്നതും കേരളത്തിലെ മാധ്യമങ്ങളുടെ നിലപാട്‌ വ്യക്തമാക്കുന്നതാണെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home