ജനസംസ്കൃതി മുൻകാല പ്രവർത്തകര്‍ കേരളത്തില്‍ ഒത്തുചേരുന്നു; യോഗം തൃശൂരിൽ

തൃശൂർ : 1980കള്‍ മുതൽ ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മലയാളികളുടെ പുരോഗമന- സാമൂഹ്യ സാംസ്കാരിക സംഘടനയായ ജനസംസ്കൃതിയുടെ മുന്‍കാല പ്രവര്‍ത്തകര്‍ കേരളത്തില്‍ ഒത്തുകൂടുന്നു. ഡൽഹി ജീവിതം അവസാനിപ്പിച്ച് കേരളത്തിൽ മടങ്ങിയെത്തിയ ജനസംസ്കൃതി പ്രവർത്തകരെ കൂട്ടിയിണക്കി ജനുവരി 25 ന് തൃശൂരിൽ യോഗം ചേരുന്നു. പ്രശസ്ത കവി സച്ചിദാനന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. ജനസംസ്കൃതി യുടെ പ്രവർത്തനങ്ങളിൽ കൂടെ നിന്നവരും, ഡൽഹിയിലെ പുരോഗമന സാംസ്‌കാരിക രംഗത്തു പല തലങ്ങളിലും പ്രവർത്തിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഓരോരുത്തരും യോഗത്തിൽ പങ്കെടുക്കണമെന്ന് കൂട്ടായ്മയുടെ പ്രവർത്തകരായ എ എൻ ദാമോദരൻ, എം സി അരവിന്ദൻ എന്നിവർ അറിയിച്ചു.
ഡൽഹിയിലും പരിസരപ്രദേശങ്ങളിലുമായി 22 ബ്രാഞ്ചുകളിലായി പതിനായിരത്തിൽപരം അംഗങ്ങൾ ജനസംസ്കൃതിയിൽ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ കലാവാസനകൾ പോഷിപ്പിക്കാനായി സർഗോത്സവം, എ കെ ജി മെമ്മോറിയൽ ലക്ചർ, ഡൽഹിയിൽ ജനിച്ചുവളർന്ന കുട്ടികൾക്കായി മലയാളം പഠനക്ലാസ്സുകൾ, സംവാദങ്ങൾ,വിവിധ കലാരൂപങ്ങളുടെ പ്രദർശനം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ജനസംസ്കൃതി നടപ്പാക്കി വരുന്നുണ്ട്.










0 comments