ad
Deshabhimani

print edition ജനകീയാസൂത്രണത്തിൽ യുവതലമുറയെ അണിനിരത്തും

m v govindan

ജനകീയാസൂത്രണത്തിന്റെ 30–ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമത്തിൽ തുടർ പ്രവർത്തനങ്ങൾക്കായുള്ള വെബ് സീരീസ് മുൻ തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 17, 2026, 01:01 AM | 2 min read

തിരുവനന്തപുരം: അധികാരത്തെയും ജനാധിപത്യത്തെയും അർഥപൂർണവും പങ്കാളിത്തപൂർണവുമാക്കി വികസിപ്പിക്കാനുള്ള ആശയങ്ങൾക്ക്‌ വിത്തുപാകി ജനകീയാസൂത്രണ പ്രവർത്തകരുടെ സംഗമം. പുതുതലമുറയ്ക്കും പുത്തൻ സാങ്കേതികവിദ്യകൾക്കും അനുസൃതമായി പ്രാദേശികസാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള നൂതനാശയങ്ങൾസംഗമത്തിലുയർന്നു.


മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി മുഖ്യ രക്ഷാധികാരിയും മുൻ തദ്ദേശ മന്ത്രിമാർ രക്ഷാധികാരികളും ഡോ. തോമസ് ഐസക്‌ ചെയർമാനുമായുള്ള സമിതി സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു. യുവജനങ്ങൾ, വിദഗ്ധർ, ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സമിതിയിലുണ്ടാകും.


തിരുവനന്തപുരത്ത് ഡോ. സുഹൃത്‌ മെമ്മോറിയൽ ലൈബ്രറിയും ഗ്രാമീണ പഠനകേന്ദ്രവും കേന്ദ്രമാക്കി കോർ ടീം ഉണ്ടാവും. തദ്ദേശ സ്ഥാപനങ്ങളെ സഹായിക്കാൻ വിഷയാധിഷ്‌ഠിത ഉപസമിതികൾ പ്രവർത്തിക്കും. എല്ലാ ജില്ലകളിലും കൺവൻഷനുകൾ ചേർന്ന്‌ ഇതേസംവിധാനം രൂപീകരിക്കും. സജ്ജമാക്കിയ പീപ്പിൾസ് പ്ലാനിങ് വെബ്സൈറ്റ്, രൂപീകരിക്കാനിരിക്കുന്ന യു ട്യൂബ് ചാനൽ എന്നിവ വഴി തദ്ദേശസ്ഥാപനങ്ങൾക്ക്‌ സഹായം നൽകും.


പ്രായോഗികതലത്തിൽ സഹായിക്കാൻ സാങ്കേതിക കോഴ്സുകളിലുള്ള വിദ്യാർഥികളുൾപ്പെട്ട യുവജനങ്ങളുടെ നിരയും കെട്ടിപ്പടുക്കും. ഇത്‌ ഭാവിയിലേക്കുള്ള കരുത്തും ഉ‍ൗർജവുമാകും. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ പരസ്‌പരം അറിയാനും വിജ്ഞാനം കൈമാറാനും വെബിനാർ സീരീസ്‌ സംഘടിപ്പിക്കാനും സംഗമം തീരുമാനിച്ചു.


സമാപനസമ്മേളനത്തിൽ മുൻ ധനമന്ത്രി ഡോ. തോമസ്‌ ഐസക്‌ ചർച്ചകൾ ക്രോഡീകരിച്ചു. ശാരദ മുരളീധരൻ അധ്യക്ഷയായി. എസ് എം വിജയാനന്ദ്, ഡോ. ജോയ് ഇളമൺ, എൻ ജഗജീവൻ, സഞ്ജയൻ, ശിവരാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.


ഇനി എന്തുവേണമെന്ന ചർച്ച പ്രധാനം


തിരുവനന്തപുരം : കേന്ദ്രസർക്കാർ അധികാരം കൂടുതൽ കേന്ദ്രീകരിക്കുന്പോൾ അധികാര വികേന്ദ്രീകരണത്തിനായി ഇനി എന്തുചെയ്യണം എന്ന ചർച്ച പ്രധാനമാണെന്ന്‌ മുൻ തദ്ദേശഭരണ മന്ത്രി എം വി ഗോവിന്ദൻ. ഫെഡറൽ തത്വങ്ങൾക്ക്‌ വിരുദ്ധമായി വിദ്യാഭ്യാസം, സഹകരണം തുടങ്ങിയവയെല്ലാം കേന്ദ്ര പട്ടികയിലാക്കാനുള്ള നീക്കമാണ്‌ നടക്കുന്നത്‌. ഇ‍ൗ വെല്ലുവിളികൾ അതിജീവിച്ച്‌ കേരളത്തെ മുന്നോട്ട്‌ നയിക്കാനാകണം. അധികാരവികേന്ദ്രീകരണ നീക്കത്തിൽ പുതിയ തുടക്കം വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.


കേരളത്തിന്റേത് ജനകീയാസൂത്രണ മികവ്‌


തിരുവനന്തപുരം: കേരളം ഇങ്ങനെമുന്നോട്ടുപോയതിന്റെ കാരണം ജനകീയ ആസൂത്രണത്തിന്റെ മികവാണെന്ന്‌ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ജനകീയ ആസൂത്രണ പ്രവർത്തനത്തിന്റെ സന്ദേശംവരും തലമുറയ്‌ക്ക്‌ പകർന്നുനൽകണം. ചുമതലകൾ അവരിലേക്ക്‌ കൈമാറേണ്ടുന്ന ഘട്ടമാണിതെന്നും അദ്ദേഹം പ
റഞ്ഞു.


​പീപ്പിൾസ്‌ പ്ലാനിങ്‌ വെബ്‌സൈറ്റ്‌


ജനകീയാസൂത്രണ പ്രവർത്തനങ്ങളുടെ ഭാവി പദ്ധതികൾക്കായി പീപ്പിൾസ്‌ പ്ലാനിങ്‌ എന്നപേരിൽ (https://peoplesplann ing.org/) വെബ്‌സൈറ്റ്‌ തുടങ്ങി. വെബിനാർ സീരീസും തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള സഹായ സംവിധാനങ്ങളും ന്യൂസ് ഡസ്‌കും വെബ്സൈറ്റിന്റെ ഭാഗമായുണ്ടാകും. കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌, ഗ്രാമീണ പഠനകേന്ദ്രം, ഡോ. സുഹൃദ്‌ സ്‌മാരക ലൈബ്രറി എന്നീ സംഘടനകൾ സഹായമൊരുക്കും. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home