Deshabhimani

യാത്രക്കാരുടെ പരാതികൾക്ക് പരിഹാരം; ജനശതാബ്ദിയിൽ ഇനി പുഷ്‍ബാക്ക് സീറ്റുകൾ

jan shatabdi train
വെബ് ഡെസ്ക്

Published on Oct 07, 2026, 07:28 AM | 1 min read

നിലമ്പൂർ : ദീർഘദൂര യാത്രക്കാരുടെ പരാതികൾക്ക് പരിഹാരമായി ജനശതാബ്ദി എക്സ്പ്രസിൽ പുതിയ സീറ്റുകൾ. ഇതുവരെ 90 ഡിഗ്രിയിൽ കുത്തനെ നിൽക്കുന്ന സീറ്റുകളാണ് ഉണ്ടായിരുന്നത്. ദീർഘയാത്രയിൽ ഇത് യാത്രക്കാർക്ക് അസൗകര്യവും നടുവേദന ഉൾപ്പെടെയുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നതായി പരാതിയുണ്ടായിരുന്നു.


പുതിയ കോച്ചുകളിൽ പുഷ്‍ബാക്ക് സൗകര്യമുള്ള ബക്കറ്റ് ടൈപ്പ് സീറ്റുകളാണ് ഒരുക്കുന്നത്. യാത്രക്കാർക്ക് സീറ്റ് പിന്നിലേക്ക് ക്രമീകരിച്ച് കൂടുതൽ സുഖകരമായി ഇരിക്കാനാകും. ഭക്ഷണം കഴിക്കുന്നതിനുള്ള ട്രേ സംവിധാനവും പുതിയ സീറ്റുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


16 റാക്കുകളുള്ള ട്രെയിൻ തിരുവനന്തപുരം ഡിവിഷന് കൈമാറിയതായാണ് വിവരം. ആദ്യഘട്ടത്തിൽ തിരുവനന്തപുരം– കോഴിക്കോട് സർവീസ് നടത്തുന്ന ജനശതാബ്ദി ട്രെയിനുകളിലാണ് പുതിയ സീറ്റുകൾ നടപ്പാക്കുന്നത്. ദീർഘകാലമായി യാത്രക്കാർ ഉന്നയിച്ചിരുന്ന ആവശ്യത്തിനാണ് ഇതോടെ പരിഹാരമാകുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home