ad
Deshabhimani

ടൂർ പാക്കേജിലെ താമസ സൗകര്യവും ഭക്ഷണവും നൽകിയില്ല; ട്രാവൽ ഏജൻസിക്ക് 45000 രൂപ പിഴ

Jammu tour.jpg
വെബ് ഡെസ്ക്

Published on Dec 08, 2025, 07:18 PM | 1 min read

കൊടുങ്ങല്ലൂർ: വിനോദയാത്ര പാക്കേജിലുണ്ടായിരുന്ന വാഗ്ദാനങ്ങൾ പാലിക്കാത്തതിനാൽ ട്രാവൽ ഏജൻസിക്കെതിരെ നഷ്ടപരിഹാരം നൽകാൻ തൃശൂർ ഉപഭോക്തൃ കോടതി വിധിച്ചു. കൊടുങ്ങല്ലൂർ തിരുവഞ്ചിക്കുളം സ്വദേശി പ്രൊഫ. കെ അജിത നൽകിയ ഹർജിയിലാണ് 45000 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. ചെലവിലേക്ക് 4500 രൂപയും നൽകണം.


എറണാകുളത്തുള്ള മലബാർ ടൂർസ് ആൻഡ്‌ ട്രാവൽസ് ഉടമയ്‌ക്കെതിരെയാണ് വിധി. ജമ്മു കാശ്മീർ പാക്കേജ് യാത്രയിലാണ്‌ പങ്കെടുത്തത്. വാഗ്ദാനം ചെയ്തത് പോലെ താമസ സൗകര്യങ്ങളും ഭക്ഷണവും ഏർപ്പാടാക്കിയിരുന്നില്ല. ഹൗസ് ബോട്ടിലെ താമസം, ഗോണ്ടാള റൈഡ്, എന്നീ വാഗ്ദാനങ്ങളും പാലിച്ചില്ല. യഥാസമയങ്ങളിൽ പരാതിപ്പെട്ടിട്ടും ഫലമുണ്ടാകാത്തതിനാൽ ഹർജി നൽകുകയായിരുന്നു. പ്രസിഡന്റ്‌ സി ടി ബാബു, മെമ്പർമാരായ എസ് ആർ ശ്രീജ, റാം മോഹൻ എന്നിവരാണ് ഉത്തരവാക്കിയത്‌. ഹർജിക്കാർക്കുവേണ്ടി അഡ്വ. എ ഡി ബെന്നി ഹാജരായി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home