ad
Deshabhimani

print edition ജെയ്‌നമ്മ തിരോധാനം ; ശരീരഭാഗങ്ങൾ 
ജെയ്‌നമ്മയുടേത് , കുറ്റപത്രം സമർപ്പിച്ചു

MISSING 2
വെബ് ഡെസ്ക്

Published on Feb 09, 2026, 01:44 AM | 1 min read


കോട്ടയം

ജെയ്നമ്മ തിരോധാനക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. പ്രതി സെബാസ്റ്റ്യന്റെ ചേര്‍ത്തല പളളിപ്പുറത്ത് വീട്ടുപറമ്പില്‍നിന്ന് കണ്ടെത്തിയ മൃതദേഹാവശിഷ്ടം ഏറ്റുമാനൂര്‍ സ്വദേശി ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിക്കുന്ന ശാസ്‌ത്രീയ പരിശോധനാഫലം ക്രൈംബ്രാഞ്ചിന്‌ ലഭിച്ചു. ഇതോടെ കൊലക്കുറ്റം ചുമത്തി അന്വേഷകസംഘം ഏറ്റുമാനൂർ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ ഫലം പോസിറ്റീവ് ആയതോടെയാണ് കണ്ടെത്തിയ അസ്ഥികള്‍ ജെയ്‌നമ്മയുടേതെന്ന് സ്ഥിരീകരിച്ചത്.


2024 ഡിസംബർ 21 നാണ് ഏറ്റുമാനൂർ സ്വദേശിനിയായ ജെയ്നമ്മയെ(54) കാണാതായത്. ധ്യാനത്തിന് പോകുന്നതായി പറഞ്ഞ് പോയ ജെയ്നമ്മ മടങ്ങി വന്നില്ല. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ജെയ്നമ്മ ചേർത്തലയിലെത്തിയതായി കണ്ടെത്തി. സെബാസ്റ്റ്യൻ ജെയ്നമ്മയെ കൊന്ന്‌ സ്വർണാഭരണങ്ങൾ കവർന്നു എന്നാണ് കേസ്. ആഭരണങ്ങൾ പ്രതി പണയം വച്ചു. ജെയ്നമ്മയുമായി പ്രതിക്ക് മുൻപരിചയം ഉണ്ടായിരുന്നെന്ന് പൊലീസ് കണ്ടെത്തി. ചേർത്തല സ്വദേശികളായ ബിന്ദു പത്മനാഭൻ, ഐഷ എന്നിവരെ കൊന്ന കേസിലും പ്രതിയായ സെബാസ്റ്റ്യൻ ഇപ്പോൾ ജയിലിലാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home