ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് സംഘടിപ്പിച്ചു
കൊച്ചി: ജെയിൻ യൂണിവേഴ്സിറ്റിയും കൊച്ചി കോർപ്പറേഷനും സംയുക്തമായി ഫ്യൂച്ചർ കൊച്ചി കോൺക്ലേവ് സംഘടിപ്പിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. കൊച്ചി മേയർ അഡ്വ. വി കെ മിനിമോൾ അധ്യക്ഷയായി.
ഹൈബി ഈഡൻ എംപി, ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, എംഎൽഎമാരായ ടോണി ചമ്മണി,ടി ജെ വിനോദ്, ദീപക് ജോയ്, ഉമാ തോമസ്, ഡെപ്യൂട്ടി മേയർ വി ആർ സുധീർ തുടങ്ങിയവർ സംസാരിച്ചു. ആദ്യ ദിനം നടന്ന വിവിധ സെഷനുകളിലായി മുൻ മന്ത്രി കെ ബാബു, എറണാകുളം കലക്ടർ ജി പ്രിയങ്ക, ഫ്യൂച്ചർ കേരള മിഷൻ ചെയർ വേണു രാജാമണി തുടങ്ങിയവർ പങ്കെടുത്തു.








0 comments