Deshabhimani

ട്രാക്ക് മുറിച്ചുകടക്കുന്നത് കുറ്റകരം; ട്രെയിന്‍ തട്ടിയാല്‍ നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ട്രൈബ്യൂണല്‍

Railway Track
വെബ് ഡെസ്ക്

Published on Nov 07, 2026, 02:29 PM | 1 min read

കൊച്ചി : ട്രാക്ക് മുറിച്ചുകടക്കുന്നതിനിടയിൽ ഉണ്ടാകുന്ന അപകടങ്ങൾക്ക് നഷ്ടപരിഹാരം നൽകാനാകില്ലെന്ന് എറണാകുളം റെയില്‍വെ ക്ലെയിംസ് ട്രൈബ്യൂണല്‍. റെയിൽവേട്രാക്ക് അനധികൃതമായി മുറിച്ചുക്കടക്കുന്നത് റെയിൽവേ നിയമപ്രകാരം കുറ്റകരമാണ്.


മാവേലിക്കര റെയില്‍വെ സ്റ്റേഷനില്‍ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോണിന്റെ അപേക്ഷ തള്ളിയാണ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്.


കൊല്ലം-എറണാകുളം മെമുവില്‍ യാത്ര ചെയ്യുന്നതിനിടെ ട്രെയിനില്‍ നിന്ന് വീണ് പരിക്ക് പറ്റിയെന്നും നഷ്ടപരിഹാരം വേണമെന്നും പറഞ്ഞായിരുന്നു തോമസ് ട്രൈബ്യൂണലിനെ സമീപിച്ചത്. അപകടത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സ തേടിയെന്നും പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു തോമസിന്റെ ആവശ്യം. എന്നാല്‍ തെളിവുകള്‍ സഹിതം തോമസിന്റെ വാദം റെയില്‍വെ തള്ളി.
ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ റെയിൽവേ ട്രാക്കിലൂടെ സഞ്ചരിക്കുന്നത് അപകടം സ്വയം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ട്രെയിൻ യാത്രയ്ക്കിടെ അപകടത്തിൽപ്പെടുന്നവർക്ക് മാത്രമേ നഷ്ടപരിഹാരത്തിന് അർഹതയുള്ളൂവെന്നും വ്യക്തമാക്കിയാണ് തോമസ് ജോണിന്റെ അപേക്ഷ തള്ളിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home