ad
Deshabhimani

"ഉപമുഖ്യമന്ത്രി ആകുന്നോയെന്ന് ഉമ്മൻചാണ്ടി ചോദിച്ചു"; സീറ്റ് വിഭജനത്തിൽ കോൺ​ഗ്രസ് ഉദാരമായി ചിന്തിക്കണമെന്ന് കുഞ്ഞാലിക്കുട്ടി

 pk kunhalikutty

പി കെ കുഞ്ഞാലിക്കുട്ടി (File)

വെബ് ഡെസ്ക്

Published on Feb 25, 2026, 10:40 AM | 1 min read

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്ലിംലീ​ഗിന് കൂടുതൽ സീറ്റിൽ മത്സരിക്കാൻ അർ​ഹതയുണ്ടെന്ന് പാർടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇക്കാര്യം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ തന്നെ വ്യക്തമാക്കിയതാണെന്നും കോൺ​ഗ്രസ് ഉദാരമായി ചിന്തിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതിപക്ഷ ഉപനേതാവിന്റെ പ്രതികരണം.


അഞ്ചാം മന്ത്രിസ്ഥാനം ഒറ്റപ്പെട്ട സംഭവമാണ്. ലീ​ഗ് ഒരു കാലത്തും തർക്കങ്ങളുണ്ടാക്കാറില്ല. ഉപമുഖ്യമന്ത്രി സ്ഥാനവും ലീ​ഗ് ആവശ്യപ്പെട്ടിട്ടില്ല. 2011ൽ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി തന്നോട് ഉപമുഖ്യമന്ത്രിയാകുന്നോ എന്ന് ചോദിച്ചു. നാട്ടകം ​ഗസ്റ്റ് ഹൗസിൽവെച്ചായിരുന്നു അന്നത്തെ കൂടിക്കാഴ്ച. പിന്നീട്, ഹൈദരലി തങ്ങളുമായി കൂടിയാലോചിച്ചശേഷം ആ സ്ഥാനം വേണ്ടെന്ന് താൻ പറയുകയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


കോൺ​ഗ്രസിലെ മുഖ്യമന്ത്രി സ്ഥാനമോഹികളെക്കുറിച്ചുള്ള ചോദ്യത്തിന് 'ഭരണം കിട്ടിയാലല്ലേ സ്ഥാനങ്ങളുള്ളൂ' എന്നായിരുന്നു കു‍ഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. യുഡിഎഫിന് ഭരിക്കാൻ ആവശ്യമായ സീറ്റിൽ ജയിക്കുകയാണ് ലീ​ഗിന്റെ ലക്ഷ്യം. സീറ്റ് വിഭജനം പ്രശ്നമാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അവകാശപ്പെട്ട 100 സീറ്റിനെക്കുറിച്ച് കുഞ്ഞാലിക്കുട്ടി പരാമർശിച്ചതേയില്ല.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home