Deshabhimani

print edition "മരുന്നുക്ഷാമമല്ല 
നിങ്ങൾക്കൊക്കെ അസൂയ'; രോഗികൾ വലയുമ്പോഴും മന്ത്രിയുടെ പരിഹാസം

k muraleedharan
വെബ് ഡെസ്ക്

Published on Sep 25, 2026, 01:31 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത്‌ സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾ ലഭിക്കാതെ രോഗികൾ വലയുമ്പോഴും പരിഹാസം തുടർന്ന്‌ മന്ത്രി കെ മുരളീധരൻ. ചിലരുടെ അസൂയയ്ക്കും കുശുമ്പിനും മാത്രമാണ്‌ മരുന്നില്ലാത്തതെന്നും ആശുപത്രികളിൽ മരുന്നുകൾ സ്റ്റോക്കുണ്ടെന്നുമാണ്‌ വാദം. 325 ഇനം മരുന്നുകളില്ലാത്തതിനാൽ ജില്ലാ, ജനറൽ ആശുപത്രികളിൽ പരിശോധനകൾ ഉൾപ്പെടെ മുടങ്ങുന്നതിനിടയിലാണ്‌ മന്ത്രിയുടെ പരാമർശം.


മരുന്നെത്തിക്കാൻ ഇനിയും ഒരു മാസത്തിലേറെ വൈകുമെന്നാണ്‌ റിപ്പോർട്ടുകൾ. കെഎംഎസ്‌സിഎല്ലുമായി ടെൻഡറിലേർപ്പെട്ട കമ്പനികൾ മരുന്നുകൾ നൽകാൻ തയ്യാറായിട്ടില്ല. പ്രതിസന്ധി രൂക്ഷമായിട്ടും കമ്പനികളുമായി സർക്കാർ വിലപേശൽ തുടരുകയാണ്‌. കെഎംഎസ്‌സിഎൽ തലപ്പത്തും വിവിധ തസ്തികകളിലുമുണ്ടായ മാറ്റം ടെൻഡർ നടപടികളെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്‌. മരുന്നുകൾക്ക്‌ പർച്ചേസ്‌ ഓർഡർ നൽകാൻ വൈകിയതും ഉദ്യോഗസ്ഥ തലത്തിലെ തലങ്ങും വിലങ്ങുമുള്ള മാറ്റവും പ്രതിസന്ധി രൂക്ഷമായപ്പോൾ ലോക്കൽ പർച്ചേസിന്‌ ആശുപത്രികളോട്‌ നിർദേശിച്ചതും സ്വകാര്യ ഫാർമസികളെ സഹായിക്കാനാണെന്നും ആക്ഷേപമുണ്ട്‌. ലോക്കൽ പർച്ചേസുമായി ബന്ധപ്പെട്ട്‌ അഴിമതി ആരോപണങ്ങളും ഉയരുന്നുണ്ട്‌.


അതിനിടയിൽ, വൈറ്റമിൻ സപ്ലിമെന്റുകൾക്കും ജീവൻരക്ഷാ ജീവിതശൈലീ രോഗങ്ങൾക്കും പുറമെ പേവിഷബാധ വാക്സിനും ആശുപത്രികളിൽ ക്ഷാമം നേരിടുകയാണ്‌. പല ആശുപത്രികളിലും ഡയാലിസിസ്‌, ലാബ്‌ പരിശോധനകളും മുടങ്ങി. എലിപ്പനി പ്രതിരോധ ഗുളിക ഡോക്‌സിസൈക്ലിൻ രണ്ടുമാസമായി ലഭിക്കുന്നില്ല. ബുധനാഴ്‌ച മാത്രം 19 പേർക്കാണ്‌ സംസ്ഥാനത്ത്‌ എലിപ്പനി സ്ഥിരീകരിച്ചത്‌. രണ്ടു മരണവും റിപ്പോർട്ട്‌ ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home