ad
Deshabhimani

പട്ടികയിൽ പേരില്ലേ? വോട്ട് ചെയ്യാൻ 23 വരെ പേര് ചേര്‍ക്കാം

Voters List
വെബ് ഡെസ്ക്

Published on Mar 16, 2026, 06:03 AM | 1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമായ 23വരെ വോട്ടർപ്പട്ടികയിൽ പേരുചേർക്കാം. 23ന്‌ വരെ 18 വയസ്‌ പൂർത്തിയാകുന്ന ആർക്കും രജിസ്റ്റർചെയ്യാം. voters.eci.gov.in വെബ്‌സൈറ്റ് വഴിയോ വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്ലിക്കേഷൻ മുഖേനയോ ഓൺലൈനായി വേണം അപേക്ഷിക്കാൻ.


‘ന്യൂവോട്ടർ രജിസ്ട്രേഷൻ’ ലിങ്കിൽ പ്രവേശിച്ച് ‘ഫോം 6’ പൂരിപ്പിക്കണം. പ്രവാസി വോട്ടർമാർക്ക്‌ ‘ഫോം 6 എ’യുമുണ്ട്‌. ബൂത്ത്‌ മാറാനും താമസസ്ഥലം മാറ്റാനും ഫോം 8 ഉപയോഗിക്കാം. അപേക്ഷയോടൊപ്പം കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ, വയസ്‌, വിലാസം തെളിയിക്കുന്ന രേഖകൾ എന്നിവ അപ്‌ലോഡ് ചെയ്യണം. അടുത്ത ബന്ധുവിന്റെ തിരിച്ചറിയൽ കാർഡ്‌നമ്പറും മൊബൈൽനമ്പറും വേണം. ബിഎൽഒമാർ നേരിട്ടെത്തി പരിശോധിച്ചാണ്‌ പേര് ഉൾപ്പെടുത്തുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home