ad
Deshabhimani

വിശ്വദീപ്തി കോ–ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ്: ഒരു പ്രതികൂടി അറസ്റ്റിൽ

Investment Scam
വെബ് ഡെസ്ക്

Published on Jul 08, 2025, 12:34 AM | 1 min read


ഇരിങ്ങാലക്കുട

വിശ്വദീപ്തി മൾട്ടി സ്റ്റേറ്റ് അഗ്രി കോ–- ഓപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിൽ ഒരു പ്രതികൂടി അറസ്റ്റിൽ. സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർമാരിലൊരാളായ എറണാകുളം പാറക്കടവ് എലാവൂർ സ്വദേശി കല്ലറക്കൽ വീട്ടിൽ കെ പി ഷാജനെ (53)യാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ ജി സുരേഷ്‌ അറസ്റ്റ് ചെയ്തത്.


ചന്തക്കുന്നിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം കൂടുതൽ പലിശ വാഗ്‌ദാനം ചെയ്ത് സ്ഥിര നിക്ഷേപം സ്വീകരിച്ച് നിക്ഷേപ തുകയും പലിശയും നൽകാതെ കോടികളാണ് തട്ടിയത്. ഷാജനുൾപ്പെടെയുള്ള പ്രതികൾക്കെതിരെ വിവിധയിടങ്ങളിലായി നൂറു കണക്കിന് പരാതികളുണ്ട്. ഇരിങ്ങാലക്കുട പൊലിസ് 15 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷാജൻ 59 തട്ടിപ്പ് കേസുകളിൽ പ്രതിയാണ്. സ്ഥാപനത്തിന്റെ മാനേജർ മുട്ടിത്തടി സ്വദേശി അറയ്ക്കൽ ജീവലത, മുൻ ചെയർമാൻ മലപ്പുറം പയ്യനാട് ചിത്രാലയം വീട്ടിൽ സജീഷ് കുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home