100 കോടി നിക്ഷേപത്തട്ടിപ്പ് : സിന്ധു വി നായർക്ക് ജാമ്യം , ഭർത്താവും മകനും പ്രതികൾ

കൊച്ചി
ഉയർന്ന പലിശ വാഗ്ദാനം നൽകി നൂറുകോടിയിലധികം രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്ന കേസിൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത പത്തനംതിട്ട സ്വദേശിനി സിന്ധു വി നായർക്ക് ഹൈക്കോടതി 62 കേസുകളിൽ ജാമ്യം അനുവദിച്ചു. സിന്ധുവിനെതിരെ അഞ്ഞൂറോളം കേസുകൾ വേറെയും ഉള്ളതിനാൽ ഇതിലും ജാമ്യം ലഭിച്ചാൽമാത്രമെ മോചിതയാകൂ.
ജസ്റ്റിസ് എം എ അബ്ദുൾഹക്കീമാണ് ജാമ്യഹർജി പരിഗണിച്ചത്. പിആർഡി നിധി ലിമിറ്റഡും അനുബന്ധ സ്ഥാപനമായ ജി ജി ഫിനാൻസിയേഴ്സും നടത്തിയ തട്ടിപ്പുകേസിൽ മൂന്നാംപ്രതിയാണ് സിന്ധു. ഭർത്താവ് ഗോപാലകൃഷ്ണൻനായർ, മകൻ ഗോവിന്ദ് ജി നായർ എന്നിവരാണ് ഒന്നും രണ്ടും പ്രതികൾ. 15 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപത്തട്ടിപ്പ്.
ഫെബ്രുവരി ആറിനാണ് തമിഴ്‌നാട്ടിൽനിന്ന് സിന്ധു അറസ്റ്റിലായത്. സ്ഥാപന നടത്തിപ്പിൽ പങ്കില്ലെന്നും 59 വയസ്സുള്ള താൻ മൂന്നു മാസമായി ജയിലിലാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.










0 comments