കോൺഗ്രസിൽ അടി തുടരുന്നു: ആർ ചന്ദ്രശേഖരനെ വെട്ടിയതിൽ പ്രതിഷേധവുമായി ഐഎൻടിയുസി

ആർ ചന്ദ്രശേഖരന്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പട്ടിക പുറത്തുവന്നിട്ടും സീറ്റിനായി കോൺഗ്രസിൽ അടി തുടരുന്നു. ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരന് സീറ്റ് നൽകാത്തതിൽ ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഐഎൻടിയുസി ജില്ലാ പ്രസിഡന്റുമാർ ഉൾപ്പെടെയുള്ളവർ വെള്ളിയാഴ്ച രാത്രി യോഗം ചേരുന്നുണ്ട്. ഓൺലൈൻ യോഗത്തിൽ സ്ഥാനാർഥിത്വം സംബന്ധിച്ച് തീരുമാനമുണ്ടാകും. ചന്ദ്രശേഖരനെ മത്സരിപ്പിക്കാനാണ് നേതാക്കളുടെ ശ്രമം.
തനിക്ക് മുമ്പുളള ഐഎൻടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടെന്നും ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാർട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞുട. തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. തന്റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോൺഗ്രസാണ്. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണെന്നും ആർ ചന്ദ്രശേഖരൻ ആരോപിച്ചു.










0 comments