ad
Deshabhimani

print edition തുടർച്ചയ്‌ക്ക് അടിത്തറ ഒരുക്കാൻ

International congress on Kerala Studies.jpg
avatar
സി കെ ദിനേശ്‌

Published on Feb 21, 2026, 02:34 AM | 1 min read


തിരുവനന്തപുരം

അധികാരം എങ്ങനെ ബഹുജനങ്ങളെ ഉൾക്കൊണ്ട്‌ പ്രയോഗിക്കാൻ കഴിയുമെന്ന്‌ തെളിയിച്ച പത്ത്‌ വർഷത്തെ അനുഭവങ്ങളിൽ നിന്ന്‌ അടുത്ത ഘട്ടത്തിലേക്കുള്ള തയ്യാറെടുപ്പാണ്‌ പഠന കോൺഗ്രസിന്റെ അജൻഡ.


നാടിനെ മുന്നോട്ടു നയിക്കാനുള്ള ഒരു അജൻഡയും മുന്നോട്ട്‌ വയ്ക്കാനില്ലാത്തവരുടെ ഭരണകാലത്തെ ദുരിതാനുഭവങ്ങളുടെ ഓർമകൾ വേട്ടയാടുമ്പോൾ, വലിയ പ്രതീക്ഷയോടെ കേരളം ഇ‍ൗ സംവാദ സദസ്സിനെ കാണുന്നു.


ദേശീയ–അന്തർ ദേശീയ സാഹചര്യങ്ങളിലെ ചെറുചലനങ്ങൾ പോലും സ്വാധീനിക്കുന്ന സമൂഹത്തിൽ അവയോടുള്ള പ്രതികരണങ്ങളും ശക്തമായിരിക്കും. കേരളം എന്നൊരു സംസ്ഥാനം തന്നെ ഇല്ലെന്ന വിധത്തിൽ കേന്ദ്രം പെരുമാറുമ്പോൾ ബദൽ മാർഗങ്ങളിലൂടെ കേരളത്തിന്‌ സഞ്ചരിക്കേണ്ടി വരുന്നു. ആധുനിക വ്യവസായങ്ങളും പശ്ചാത്തല വികസനങ്ങളും മുമ്പില്ലാത്തവിധം വളരുന്നു. സാമൂഹ്യ അന്തരീക്ഷം എല്ലാ വൈവിധ്യങ്ങളേയും നിലനിർത്തുംവിധം സമാധാനപരമായി സംരക്ഷിക്കുന്നു.


വികസന ചർച്ചയ്ക്കൊപ്പം സാമൂഹിക പരിണാമ പ്രക്രിയയിൽ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുനിർത്തുന്നതിനുള്ള ജനാധിപത്യ പ്രവർത്തനമാണ് ഇതെന്ന് ഒന്നാം പഠന കോൺഗ്രസിന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഇ എം എസ്‌ ഓർമിപ്പിച്ചിരുന്നു. അധികാര വികേന്ദ്രീകരണവും സമ്പൂർണ സാക്ഷരതയും ക്ഷേമ പെൻഷൻ വിപുലമാക്കി തുക ഉയർത്തിയതും ഉൾപ്പെടെ പലതും പഠനകോൺഗ്രസിൽ ഉരുത്തിരിഞ്ഞ ആശയങ്ങളാണ്‌.


നവ ഉദാരവൽകരണത്തെ യുഡിഎഫ്‌ സർക്കാർ രണ്ടുകൈയും നീട്ടി സ്വീകരിച്ച്‌ ജനങ്ങളെ തെരുവിലേക്ക്‌ എറിഞ്ഞപ്പോൾ, സമ്പത്ത്‌ ഉൽപാദിപ്പിക്കുന്ന ബദൽ നയമാണ്‌ 1996 ലെ എൽഡിഎഫ്‌ സർക്കാർ മുന്നോട്ട്‌ വച്ചത്‌. അങ്ങനെയാണ്‌ പ്രാദേശിക സർക്കാരുകൾക്ക്‌ അധികാരവും വിഹിത വർധനവും നൽകിയത്‌. തദ്ദേശ ആസൂത്രണവും ഉൽപാദന വർധനവും പ്രതിസന്ധികളിൽ നിന്ന്‌ കരകയറാൻ കേരളത്തെ സഹായിച്ചു. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഇ‍ൗ സംവാദ പരമ്പര നവകേരളത്തെ കരുപ്പിടിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home