ad
Deshabhimani

സ്വപ്നപദ്ധതിയുടെ സാക്ഷാത്കാരം; കല്യാട്‌ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണകേന്ദ്രം നാടിന് സമര്‍പ്പിച്ചു

Pinarayi Vijayan K K Shaikaja Veena George

കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആരോ​ഗ്യമന്ത്രി വീണാ ജോർജ്, മുന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ എന്നിവർ‌ക്കൊപ്പം. വി ശിവദാസൻ എംപി, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാ​ഗേഷ് എന്നിവർ സമീപം

വെബ് ഡെസ്ക്

Published on Feb 25, 2026, 03:22 PM | 1 min read

ശ്രീകണ്ഠപുരം (കണ്ണൂർ): രാജ്യത്തിന്‌ മാതൃകയാകുന്ന കല്യാട്‌ അന്താരാഷ്‌ട്ര ആയുർവേദ ഗവേഷണകേന്ദ്രം ബുധനാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ഐആര്‍ഐഎ കാമ്പസില്‍ നടന്ന ചടങ്ങില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷയായി.


ഇന്ത്യയുടെ തനത് വൈദ്യശാസ്ത്രമായ ആയുര്‍വേദത്തെ തെളിവധിഷ്ഠിതമാക്കി ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ഗവേഷണകേന്ദ്രം. കല്യാട് 300 ഏക്കറിലാണ്‌ 200 കോടി രൂപ ചെലവിൽ ആദ്യഘട്ട നിര്‍മാണം പൂര്‍ത്തിയായത്‌.


100 കിടക്കയുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണകേന്ദ്രവും നഴ്‌സറിയും താളിയോല പഠനകേന്ദ്രവുമാണ് സജ്ജമായത്. നാല്‍പ്പത്തിലധികം ദേശീയ, അന്തര്‍ദേശീയ ഗവേഷണ സ്ഥാപനങ്ങള്‍ ആയുര്‍വേദ ഗവേഷണകേന്ദ്രവുമായി സഹകരിക്കാൻ സന്നദ്ധമായിട്ടുണ്ട്‌. കാന്‍സര്‍, ഏജിങ്‌ എന്നിവയിലെ ഗവേഷണത്തിനും അനുബന്ധ രോഗീപരിചരണത്തിനുമാണ്‌ ആദ്യഘട്ടത്തിൽ മുന്‍ഗണന. മലബാര്‍ കാന്‍സര്‍ സെന്റര്‍ ഗവേഷണവുമായി സഹകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home