ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ അമേരിക്കൻ കോർപറേറ്റ് കമ്പനി ബ്ലൂവൈൻ

മുംബൈ : അമേരിക്കൻ കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാൻ വീണ്ടും ഇന്ത്യൻ വിപണി തുറന്നു കൊടുക്കുന്നു. ഇന്ത്യൻ വിപണിയിൽ പിടിമുറുക്കാൻ യുഎസ് ആസ്ഥാനമായുള്ള ഡിജിറ്റൽ ബിസിനസ് ബാങ്കിംഗ് പ്ലാറ്റ്ഫോമായ ബ്ലൂവൈൻ. വിപുലീകരണ തന്ത്രത്തിന്റെ ഭാഗമായി യുഎസിൽ സംരംഭങ്ങൾ വ്യാപിപ്പിക്കാൻ ശ്രമിക്കുന്ന ചെറുകിട-ഇടത്തരം സംരംഭങ്ങളെയാണ് കമ്പനി ലക്ഷ്യമിടുന്നത്.
അമേരിക്കയിൽ ബിസിനസ് ചെയ്യുന്നതിനായി സ്വന്തമായി കമ്പനി തുടങ്ങുന്ന ഇന്ത്യൻ സംരംഭകർക്ക് അമേരിക്കൻ ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. നിയമപരമായ ഈ ആവശ്യകത മുതലെടുത്താണ് ബ്ലൂവൈൻ ലാഭം വർധിപ്പിക്കാൻ ശ്രമിക്കുന്നത്.
ഇന്ത്യയെ തങ്ങളുടെ മികച്ച മൂന്നാമത്തെ അന്താരാഷ്ട്ര വിപണിയായാണ് ബ്ലൂവൈൻ കാണുന്നത്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ തങ്ങളുടെ മൊത്ത വരുമാനത്തിന്റെ 20 ശതമാനം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്ന് കൈയടക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയെ പോലുള്ള വികസ്വര രാജ്യങ്ങളിലെ സംരംഭങ്ങളെ ലക്ഷ്യമിട്ട് തങ്ങളുടെ വരുമാനം കുത്തനെ വർധിപ്പിക്കാനാണ് അമേരിക്കൻ കോർപ്പറേറ്റ് കമ്പനിയുടെ നീക്കം.
ചെറുകിട ബിസിനസുകളെ ലക്ഷ്യമിട്ടാണ് ഇന്ത്യയിലേക്കുള്ള ഈ പ്ലാറ്റ്‌ഫോമിന്റെ കടന്നുവരവ്. ഇന്ത്യയിലെ വളരുന്ന സംരംഭകരെ ഉപയോഗിച്ച് അമേരിക്കൻ സാമ്പത്തിക സ്ഥാപനങ്ങൾക്ക് വൻ ലാഭം കൊയ്യാനുള്ള തന്ത്രമാണിത്.








0 comments