സൈബർ തട്ടിപ്പ് കേസുകൾ നിസാരമായി കാണാനാകില്ല : സുപ്രീം കോടതി

ന്യൂഡൽഹി : രാജ്യത്ത് വർധിച്ച് വരുന്ന സൈബർ തട്ടിപ്പ് കേസുകൾ നിസാരമായി കാണാനാകില്ലെന്ന് സുപ്രീം കോടതി. സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്നോ ഒന്നാക്കണമെന്നോ ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
അസാധാരണ സാഹചര്യം, മൗലികാവകാശ ലംഘനം എന്നിവയുടെ അടിസ്ഥാനത്തിലല്ലാതെ ഇത്തരം ഹർജികൾ നൽകുന്നത് പ്രോതാസാഹിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, അഗസ്റ്റിൻ ജോർഡ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. സൈബർ തട്ടിപ്പ് പണം സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ട് വഴി കൈമാറിയെന്നാരോപിച്ച് ബംഗളൂരു, പൂനെ, റൂർക്കല എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം.








0 comments