ടെക്‌നോപാർക്കിൽ 50 കോടി രൂപയുടെ ‘മെറിഡിയൻ ടെക്‌പാർക്ക് , എടയാറിൽ 800 കോടിയുടെ ഇൻഡസ്‌ട്രിയൽ ലോജിസ്റ്റിക്‌സ് പാർക്ക് രണ്ടു പദ്ധതികളുടെയും ധാരണപത്രം കൈമാറി
print edition ഒറ്റദിവസം 1690 കോടിയുടെ പദ്ധതി ; വ്യവസായക്കുതിപ്പ് അതിവേഗം

തിരുവനന്തപുരം
കേരളത്തിന്റെ വ്യവസായ മുന്നേറ്റത്തിന് കുതിപ്പേകി ഒറ്റദിവസം ധാരണപത്രം ഒപ്പിട്ടത് 1690 കോടിയുടെ വമ്പൻ പദ്ധതികൾ. ദുബായ് ആസ്ഥാനമായ അൽ മർസൂക്കി ഹോൾഡിങ്‌സ് തിരുവനന്തപുരം ടെക്‌നോപാർക്കിൽ 850 കോടി രൂപയുടെ ‘മെറിഡിയൻ ടെക്‌പാർക്,’ ലോജിസ്റ്റിക്‌സ് മേഖലയിലെ അതികായൻ കലിഫോർണിയയിലെ പാനറ്റോണി, എടയാർ സിങ്ക് ലിമിറ്റഡുമായി ചേർന്ന് സ്ഥാപിക്കുന്ന 800 കോടിയുടെ ഇൻഡസ്‌ട്രിയൽ ലോജിസ്റ്റിക്‌സ് പാർക് എന്നീ പദ്ധതികളാണ് എത്തുക.
രണ്ടു പദ്ധതികളുടെയും ധാരണപത്രം വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കൈമാറി. ഇതിനുപുറമെ, ഡബ്ല്യുജിഎച്ച് ഗ്രൂപ്പ് വർക്കലയിൽ സ്ഥാപിക്കുന്ന 40 കോടിയുടെ പഞ്ചനക്ഷത്ര ആഡംബര റിസോർട്ടിനും ബുധനാഴ്‌ച മന്ത്രി ശിലയിട്ടു. ടെക്‌നോ പാർക്കിൽ ഫെയ്‌സ് മൂന്നിലെ 3.5 ഏക്കറിലാണ് മെറിഡിയൻ ടെക്‌പാർക്ക് ആരംഭിക്കുന്നത്. 21 നിലകളിലായി 10 ലക്ഷം ചതുരശ്രയടിയിൽ ഇരട്ട ടവറാണ് നിർമിക്കുക. 80 ശതമാനം സ്ഥലം ഐടി, ഐടിഇഎസ് ഉപയോഗത്തിനും 20 ശതമാനം സ്ഥലം ഐടി ഇതര ആവശ്യങ്ങൾക്കും ഉപയോഗിക്കും. 10,000 പേർക്ക് നേരിട്ടും 2000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും.
അൽമർസൂക്കി ഹോൾഡിങ്‌സ് ഇന്ത്യ സിഇഒ അജീഷ് ബലദേവൻ, ടെക്‌നോപാർക് സിഇഒ കേണൽ സഞ്ജീവ് നായർ എന്നിവരാണ് ധാരണപത്രം കൈമാറിയത്. മൂന്നുമാസത്തിനകം നിർമാണം ആരംഭിക്കും.
എടയാറിൽ 180 ഏക്കറിലാണ് ഇൻഡസ്‌ട്രിയൽ ലോജിസ്റ്റിക്‌സ് പാർക് സ്ഥാപിക്കുക. ആദ്യ ഘട്ടം 20 ഏക്കറിൽ 5.2 ലക്ഷം ചതുരശ്രയടിയിൽ പാനറ്റോണി പാർക് സ്ഥാപിക്കും. 2026ൽ നിർമാണം ആരംഭിച്ച് 2027 ഫെബ്രുവരിയിൽ പൂർത്തിയാക്കും. 6000 തൊഴിലവസരമാണ് പ്രതീക്ഷിക്കുന്നത്. പാനറ്റോണി ഇന്റര്‍നാഷണല്‍ എംഡി നോര്‍ബര്‍ട്ട് സുമിസ്ലാവ്‌സ്‌കി, എടയാര്‍ സിങ്ക് ലിമിറ്റഡ് എംഡി മുഹമ്മദ് ബിസ്‌മിത്ത് എന്നിവർ ധാരണപത്രം കൈമാറി.










0 comments