Deshabhimani

print edition തിരുവനന്തപുരം കോർപറേഷനിൽ സർവത്ര പിരിവ്‌; ഒന്നിനും കണക്കില്ല

V V rajesh
വെബ് ഡെസ്ക്

Published on Sep 07, 2026, 01:00 AM | 1 min read

തിരുവനന്തപുരം : ബിജെപി ഭരിക്കുന്ന തിരുവനന്തപുരം കോർപറേഷനിൽ മേയറുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ സർവത്ര പിരിവെന്ന്‌ ആക്ഷേപം. ‘മേയർ കെയർ’ പദ്ധതിയുടെ പേരിൽ വാങ്ങിയ തുകയുടെ കണക്ക്‌ ഇതുവരെ ക‍ൗൺസിലിനെ അറിയിച്ചിട്ടില്ലെന്നും ആക്ഷേപമുണ്ട്‌. സിഎസ്‌ആർ ഫണ്ട്‌ ലക്ഷ്യമിട്ടുള്ള മേയർ കെയറിനെ അനുകരിച്ച്‌ വാർഡ്‌ അടിസ്ഥാനത്തിൽ ബിജെപി അംഗങ്ങൾ പണപ്പിരിവ്‌ നടത്തുകയാണ്‌.


ഓണാഘോഷത്തിന്റെ പേരിൽ മാളുകൾ, വാണിജ്യ–വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്ന്‌ മേയർ വൻതോതിൽ സമ്മാനങ്ങളും സംഭാവനകളും സ്വീകരിച്ചതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. ജീവനക്കാർക്കും ക‍ൗൺസിലർമാർക്കും പാരിതോഷികം നൽകാനെന്ന പേരിലായിരുന്നു ഇത്‌. എത്ര കിട്ടിയെന്നും എത്ര ചെലവാക്കിയെന്നുമുള്ള കണക്ക്‌ പുറത്തുവിട്ടിട്ടില്ല. വാങ്ങിയതിന്റെ പങ്ക്‌ ജീവനക്കാർക്കും നൽകിയെന്ന്‌ വരുത്തിത്തീർക്കാനാണ്‌ ശ്രമം.


സംഭാവന സ്വീകരിച്ചതിന്റെ കണക്ക്‌ പുറത്തുവിടണമെന്നും അത്‌ സർക്കാർ പരിശോധിക്കണമെന്നും എൽഡിഎഫ്‌ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബിജെപി ഭരണസമിതിക്ക്‌ അനുകൂല നിലപാടാണ്‌ യുഡിഎഫ്‌ സർക്കാർ സ്വീകരിക്കുന്നത്‌. സമ്മാനങ്ങൾ നൽകിയ സ്ഥാപനങ്ങൾക്ക് ഭരണസമിതി വഴിവിട്ട്‌ ആനുകൂല്യങ്ങളോ പ്രത്യുപകാരങ്ങളോ നൽകിയെന്നും ആക്ഷേപമുണ്ട്‌. 5000 കുട്ടികൾക്ക് പഠനോപകരണം നൽകുമെന്ന് പ്രഖ്യാപിച്ച് കോർപറേറ്റ് സ്ഥാപനങ്ങളിൽനിന്ന്‌ ലക്ഷക്കണക്കിന് രൂപയുടെ കിറ്റുകൾ സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്‌ കിട്ടിയത്‌ 250-ൽത്താഴെ വിദ്യാർഥികൾക്ക് മാത്രം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home