Deshabhimani

print edition ആധുനികവൽക്കരണത്തിന്റെ പേരിൽ റെയിൽവേയെ തകർക്കരുത്‌

Indian Railway

റെയിൽവേ ജീവനക്കാരുടെ സംയുക്ത കൺവൻഷൻ ചെന്നൈ ഹൈക്കോടതി റിട്ട. ജഡ്‌ജി കെ ചന്ദ്രു ഉദ്ഘാടനം ചെയ്യുന്നു.

വെബ് ഡെസ്ക്

Published on Sep 30, 2026, 12:00 AM | 1 min read

പാലക്കാട്‌ : ആധുനികവൽക്കരണത്തിന്റെ പേരിൽ ഇന്ത്യൻ റെയിൽവേയെ തകർക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന്‌ റെയിൽവേ ജീവനക്കാരുടെ സംയുക്ത കൺവൻഷൻ കേന്ദ്ര സർക്കാരിനോട്‌ ആവശ്യപ്പെട്ടു. ചെന്നൈ പെരമ്പൂരിൽ ഐസിഎഫ് വെൽഫെയർ നോർത്ത് സെന്റർ കോളനിയിൽ ചേർന്ന കൺവൻഷൻ ചെന്നൈ ഹൈക്കോടതി മുൻ ജഡ്‌ജി കെ ചന്ദ്രു ഉദ്ഘാടനം ചെയ്തു.


ഡിആർഇയു, എഐഎൽആർഎസ്‌എ, എഐഎസ്‌എംഎ, എഐആർഎഎസ്‌എ, എഐആർസിസിഎ, ആർഎൽഎൽഎഫ്‌, ഐആർടിഎസ്‌എ, എസ്‌ആർഇഎ, എഐജിസി, എസ്‌ആർപിഡബ്ല്യുഡിഎ, ഐസിഎഫ്‌യുഡബ്ല്യുയു, ഡിആർപിയു, ബിആർഇഎസ്‌, ആർസിഎൽയു തുടങ്ങിയ സംഘടനകൾ ചേർന്നാണ്‌ കൺവൻഷൻ നടത്തിയത്‌. ഡിആർഇയു ജനറൽ സെക്രട്ടറി ബേബി ഷക്കീല വിഷയവും പരിപാടിയും അവതരിപ്പിച്ചു. എഐഎൽആർഎസ്‌എ സെക്രട്ടറി ജനറൽ കെ സി ജെയിംസ് അധ്യക്ഷനായി. സിഐടിയു അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ ഡോ. കെ ഹേമലത, വിവിധ സംഘടനാ നേതാക്കൾ എന്നിവർ സംസാരിച്ചു. ശ്രീനിവാസൻ സ്വാഗതവും ജ്ഞാനസിഗാമണി നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home