രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കേരള അസോസിയേഷൻ കുവൈത്തും ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററും ചേർന്ന് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ നടന്നു. കുവൈത്ത് ബ്ലഡ് ബാങ്കിന്റെ അഭ്യർഥന പരിഗണിച്ച് 25ന് നടന്ന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്‌തു. കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് ഉദ്ഘാടനം ചെയ്തു. ബിഡികെ കുവൈത്ത് ചാപ്റ്റർ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷനായി. കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ, ജനറൽ കോഓർഡിനേറ്റർ മണിക്കുട്ടൻ എടക്കാട്ട്, ബിഡികെ പ്രതിനിധി മനോജ് മാവേലിക്കര, ട്രഷറർ കെ ജി അനിൽ എന്നിവർ സംസാരിച്ചു. രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
കേരള അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഷാജി രഘുവരൻ, വിനോദ് വലൂപറമ്പിൽ, പ്രഫിൻ ദാസ്, സലീൽ മുഹമ്മദ്, അമൃത് സെൻ, സ്റ്റെല്ലസ് ജോസഫ്, ജിജു ചാക്കോ, ബൈജു തോമസ്, ബിനോയ് രാഘവൻ, സ്റ്റീഫൻ അടൂർ എന്നിവർ നേതൃത്വം നൽകി.








0 comments