ad
Deshabhimani

print edition ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ ; സാംസ്‌കാരിക 
വൈവിധ്യങ്ങളുടെ 
സംഗമവേദിയാകും

icc
വെബ് ഡെസ്ക്

Published on Dec 17, 2025, 02:21 AM | 1 min read

കൊച്ചി

സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ 20 മുതൽ 22 വരെ കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്‌ രാജ്യത്തിന്റെ സാംസ്‌കാരിക ബഹുസ്വരതയുടെ സംഗമവേദിയായിമാറും. പരന്പരാഗത, സമകാല കലാരൂപങ്ങളുടെ അവതരണവും സെമിനാറുകളും സംവാദങ്ങളും വിവിധ പ്രദർശനങ്ങളും മൂന്നുദിവസങ്ങളിലും ആറ്‌ വേദികളിലായി അരങ്ങേറും. രാജ്യത്തെ പ്രശസ്‌ത സാഹിത്യകാരന്മാരുടെയും നർത്തകരുടെയും സംഗീതജ്ഞരുടെയും വൻനിരയാണ്‌ ഇ‍ൗ ദിവസങ്ങളിൽ കൊച്ചിയിലുണ്ടാകുക. 20ന്‌ പകൽ 11ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്യും.


സംസ്കാരം, സംവാദം, സാഹോദര്യം, സമത്വം, സമാധാനം എന്നീ ആശയങ്ങൾ മുൻനിർത്തിയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാരെയും കലാരൂപങ്ങളെയും അണിനിരത്തി ദേശീയസംഗമം ഒരുക്കിയിരിക്കുന്നത്. കേരള ഫോക്‌ലോർ അക്കാദമി, ഗോപിനാഥ് നാട്യഗ്രാമം, കേരള കലാമണ്ഡലം, ഭാരത് ഭവൻ തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.


അനുഷ്ഠാനകലകൾ, ഫോക്‌ലോർ രൂപങ്ങളായ പൂരക്കളി, കളരിപ്പയറ്റ്, നാടൻപാട്ട്, മന്നാൻ കൂത്ത്, ഇരുള നൃത്തം, മലപ്പുലയാട്ടം, ക്ഷേത്ര–രംഗ കലകളായ തെയ്യം, പടയണി, മുടിയേറ്റ്, കോൽക്കളി, ദഫ് മുട്ട്, പുള്ളുവൻപാട്ട്, തോൽപ്പാവക്കൂത്ത്, സർപ്പക്കളി, ക്ലാസിക്കൽ കലാരൂപങ്ങളായ ചാക്യാർകൂത്ത്, നങ്ങ്യാർകൂത്ത്, കൂടിയാട്ടം, കഥകളി, ഭരതനാട്യം, കഥക്, മോഹിനിയാട്ടം എന്നിവയ്‌ക്കുപുറമെ, ഫ്യൂഷൻ നൃത്താവതരണങ്ങൾ, കഥാപ്രസംഗം, മെഗാ മിമിക്സ് ഷോ, കോമഡി നൈറ്റ് തുടങ്ങിയവയും അരങ്ങിലെത്തും. എല്ലാ വേദികളിലും പ്രവേശനം സ‍ൗജന്യമാണ്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home