Deshabhimani

ലാത്തിയും ബാരിക്കേഡും തോറ്റുപോകുന്നു; ശക്തമായ സമരം തുടരുമെന്ന് ഇന്ത്യാ സഖ്യം

Opposition INDIA Bloc march for gyanesh kumar resignation
വെബ് ഡെസ്ക്

Published on Oct 08, 2026, 08:59 PM | 2 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ​ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തമാക്കി ഇന്ത്യാ സഖ്യം. മോദിസർക്കാരിന്റെ ജനാധിപത്യവിരുദ്ധ നീക്കങ്ങൾക്ക്‌ എതിരെ ഒറ്റക്കെട്ടായി അടിയുറച്ച്‌ പോരാടിയാൽ ജയമുണ്ടാകുമെന്ന മുൻകാല അനുഭവം ​ഗ്യാനേഷ് കുമാറിന്റെ രാജിക്കാര്യത്തിലും കാണാനാകുകയായിരുന്നു. ഓരോ ദിനം കഴിയുന്തോറും സമരത്തിന്റെ രൂപത്തിനുണ്ടാകുന്ന മാറ്റങ്ങൾ വിജയം സുനിശ്ചിതം എന്നിടത്തേക്ക് തന്നെയാണ് പ്രക്ഷോഭത്തെ എത്തിച്ചിരിക്കുന്നത്.


​ഗാന്ധിസ്മൃതിയിൽ പുഷ്പാർച്ചന നടത്തിയാണ് എംപിമാർ ഇന്നത്തെ സമരം അവസാനിപ്പിച്ചത്. കേന്ദ്രസർക്കാരിന് നല്ലബുദ്ധി തോന്നാൻ വേണ്ടിയാണ് ഗാന്ധിസ്മൃതിയിൽ തങ്ങൾ പ്രാർഥിച്ചതെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.


അതേസമയം, സമരത്തിൽ പങ്കെടുത്ത നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ് പ്രധാമന്ത്രിക്കെതിരെ രൂക്ഷ വിമർശനമുയർത്തി. എസ്‌ഐആർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട പ്രകാശ് രാജ്, നരേന്ദ്രമോദിയുടേയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നിർദ്ദേശപ്രകാരമാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. ഞാനിവിടെ ഒരു ഭരണമാറ്റം ആവശ്യപ്പെട്ടല്ല വന്നിരിക്കുന്നതെന്ന് സമരത്തിൽ പങ്കെടുത്ത ധ്രുവ് റാഠിയും പ്രതിഷേധത്തിനിടെ പറഞ്ഞു.


ആദ്യദിനത്തിൽ തിരഞ്ഞെടുപ്പ് കമീഷനിലേക്കും രണ്ടാംദിനം ജന്തർ മന്തറിലേക്കും മാർച്ച് നടത്തിയ എംപിമാർ മൂന്നാംദിനം രാജ്ഘട്ടിലേക്ക് പോവുകയായിരുന്നു. കേരളത്തിൽ നിന്നുള്ള എംപി മാരടക്കം സജീവമായി തന്നെ സമര രം​ഗത്തുണ്ട്.വിജയിക്കുന്നത് വരെ സമരം തുടരുമെന്ന് എംപിമാർ പറഞ്ഞു. ​ഗ്യാനേഷ് കുമാർ രാജിവെയ്ക്കണമെന്ന് ജോൺ ബ്രിട്ടാസ് എംപിയും വ്യക്തമാക്കി. അതേസമയം പ്രതിഷേധങ്ങൾക്ക് വിലക്കേർപ്പെടുത്തിയ ഡൽഹി പൊലീസ് കനത്ത സുരക്ഷാവലയമാണ് തീർത്തിരിക്കുന്നത്.


ഇതിനിടെ വോട്ടർ പട്ടിക അട്ടിമറി ആരോപിച്ച് ബംഗളൂരുവിൽ സിജെപിയുടെ ഫ്രീഡം പാർക്ക് പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. ധ്രുവ് റാഠിലാത്തിയും ബാരിക്കേഡും തോറ്റുപോകുന്നു; ശക്തമായ സമരം തുടരുമെന്ന് ഇന്ത്യാ സഖ്യം


Read more at: https://www.deshabhimani.com/News/kerala/india-block-gyanesh-kumar-wz8യും പ്രകാശ് രാജ് അടക്കമുള്ളവരും പ്രതിഷേധത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഡൽഹി കോണാട്ട് പ്ലേസിലെ മോറ്റ്സ് റസ്റ്ററന്റിൽ ഒരുക്കിയ ഉച്ചഭക്ഷണത്തിനു ശേഷം ബസ്സിലാണ് എംപിമാർ രാജ്ഘട്ടിലെത്തിയത്. വഴിയിലുടനീളം വൻ പൊലീസ് സന്നാഹം ഉണ്ടായിരുന്നെങ്കിലും ആരെയും തടഞ്ഞില്ല. മൂന്നു ബസ്സിലായാണ് എംപിമാരും നേതാക്കളും രാജ്ഘട്ടിലേക്ക് എത്തിയത്.


ഡൽഹി ജന്തർ മന്തറിൽ‌ എസ്എഫ്ഐ അടക്കമുള്ള വിദ്യാർഥി സംഘടനകൾ തുടക്കമിട്ട ശക്തമായ പ്രക്ഷോഭച്ചൂടിൽ കേന്ദ്രം അസ്വസ്ഥപ്പെട്ടതിന് പിന്നാലെ വലിയ തോതിൽ പട്ടാളത്തെ ഇറക്കി സമരത്തെ തകർക്കുക എന്ന രീതി പ്രയോ​ഗിക്കാനായിരുന്നു തുടക്കം മുതൽ ശ്രമം. എന്നാൽ നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ച സമരത്തേക്കാൾ വേ​ഗത്തിൽ‌ ആളുകളിലേക്ക് പ്രക്ഷോഭത്തിന്റെ കനലുകളെത്തി. സമരത്തിന് തുടക്കത്തിൽ യാതൊരു പിന്തുണയും നൽകാതിരുന്ന കോൺ​ഗ്രസ് പിന്നീട് ഒരു പ്രത്യേക സമയത്ത് സമരത്തിലേക്ക് കയറുകയായിരുന്നു.


എംപിമാർ, എംഎംഎൽ‌മാർ അടക്കമുള്ളവരും വിദ്യാർഥി യുവജന പ്രക്ഷോഭകരും കൂടി പങ്കാളികളായതോടെ കേന്ദ്രത്തിന്റെ മുട്ടുവിറക്കുക തന്നൊയിരുന്നു. അതിക്രൂര മർദ്ദനം, വനിത മാധ്യമ്രവർത്തകരേയും പ്രക്ഷോഭകരേയും ലെെം​ഗിമായി അതിക്രമിക്കൽ തുടങ്ങി സമരത്തെ പൊളിക്കാൻ‌ നിരവധി ശ്രമങ്ങൾ നടത്തിയപ്പോഴും സംഘവപരിവാർ ഏകാധിത്യത്തന് മുന്നിൽ തളരില്ലെന്ന മുദ്രാവാക്യവുമായി ജാനാധിപത്യ- മതേതര സങ്കൽപ്പത്തെ ഉയർത്തിപ്പിടിച്ച് അവസാനിക്കാത്ത പോരാട്ടത്തിനായിരുന്നു പ്രക്ഷോഭകർ സംഘടിപ്പിച്ചത്.


ഇന്ത്യയിലെ സിവിലിയന്മാർക്ക് നൽകുന്ന ഏറ്റവും ഉയർന്ന സുരക്ഷാ വിഭാഗമായ സെഡ് പ്ലസ് പരിരക്ഷയാണ് ഗ്യാനേഷ് കുമാറിനുള്ളത്. ഇതിനുകീഴിൽ സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ്, ഡൽഹി പൊലീസ് എന്നിവരടങ്ങുന്ന 55 ലധികം സുരക്ഷാ ഉദ്യോഗസ്ഥരാണ് അദ്ദേഹത്തിന് കാവലൊരുക്കുന്നത്.


കർഷകരും തൊഴിലാളികളും വിദ്യാർഥികളും യുവാക്കളുമെല്ലാം പങ്കെടുക്കുന്ന മഹാ സമരമായി പ്രക്ഷോഭം വികസിക്കുമെന്ന് വി ശിവദാസന്‍ എംപി മാധ്യമങ്ങഭളോട് വ്യക്തമാക്കി




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home