Deshabhimani

വിമാനയാത്രയ്ക്ക് ചെലവേറും; ഇന്ധന സർചാർജ് വര്‍ധിപ്പിച്ച് കമ്പനികള്‍, നാളെ മുതല്‍ പ്രാബല്യത്തില്‍

fule sucharge.
വെബ് ഡെസ്ക്

Published on Oct 08, 2026, 09:12 PM | 1 min read

ന്യൂഡൽഹി : ഇൻഡി​ഗോയ്ക്ക് പിന്നാലെ ഇന്ധന സർചാർജ് കൂട്ടി കമ്പനികൾ. വിമാന ഇന്ധന നിരക്കിലുണ്ടായ വർധനയെ തുടർന്ന് ആഭ്യന്തര, അന്തർദേശീയ റൂട്ടുകളിലെ ഇന്ധന സർചാർജ് വർധിപ്പിക്കുന്നതായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും അറിയിച്ചു.


വിമാന ഇന്ധനമായ എടിഎഫ്(എയർ ടർബെയ്ൻ ഫ്യുവൽ) വിലയിലുണ്ടായ തുടർച്ചയായ വർധനവിനെ തുടർന്നാണ് തീരുമാനം. ഒക്ടോബർ 9 മുതൽ പുതിയ നിരക്കുകൾ നിലവിൽ വരും. ആഗോള വിപണിയിലെ ഊർജ പ്രതിസന്ധിയെയും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെയും തുടർന്ന് കഴിഞ്ഞ കുറേ മാസങ്ങളായി എടിഎഫ് വില കുത്തനെ ഉയരുകയാണ്. ഇത് വിമാന കമ്പനികളുടെ പ്രവർത്തനച്ചെലവ് വർധിപ്പിച്ചതായി എയർ ഇന്ത്യ വ്യക്തമാക്കി.


വിവിധ റൂട്ടുകളുടെയും ദൂരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും സർചാർജ് ഈടാക്കുന്നത്. ഇതിന്റെ ഭാഗമായി എയർ ഇന്ത്യയും എയർ ഇന്ത്യ എക്സ്പ്രസും ആഭ്യന്തര സർവീസുകളിലെ വൺ-വേ ഇന്ധന സർചാർജ് 400 രൂപ മുതൽ 1,200 രൂപ വരെയായി കൂട്ടിയിട്ടുണ്ട്. റൂട്ടിന്റെ ദൂരപരിധി അനുസരിച്ച് തുകയിൽ വ്യത്യാസമുണ്ടാകും. രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇൻഡിഗോ ഇക്കഴിഞ്ഞ 5 -ാം തിയതിയാണ് ആഭ്യന്തര രാജ്യാന്തര വിമാന യാത്ര നിരക്ക് കൂട്ടിയത്. ആഭ്യന്തര യാത്രകൾക്ക് 100 മുതൽ 350 രൂപ വരെയാണ് വർധന. ഇൻഡിഗോ പിറ്റേന്ന് തന്നെ പുതിയ നിരക്കുകൾ പ്രാബല്യത്തിലാക്കുകയും ചെയ്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home