Deshabhimani

ഡോക്ടർമാർക്ക് മരുന്ന് കമ്പനികൾ സൗജന്യങ്ങളും സമ്മാനങ്ങളും നൽകുന്നത് നിയന്ത്രിക്കാൻ സുപ്രീംകോടതി

Supreme Court of India
വെബ് ഡെസ്ക്

Published on Oct 08, 2026, 09:47 PM | 1 min read

ന്യൂഡൽഹി: മരുന്ന് കമ്പനികൾ ഡോക്‌ടർമാർക്ക്‌ സ‍ൗജന്യങ്ങളും സമ്മാനങ്ങളും വാരിക്കോരി നൽകുന്ന വിപണന രീതി തടയാൻ സുപ്രീംകോടതി ഇടപെടൽ. കമ്പനികളും ഡോക്‌ടർമാരും തമ്മിലുള്ള അധാർമിക ബന്ധം തടയാൻ നിയമപരമായ ചട്ടക്കൂടിനായി കേന്ദ്രസർക്കാർ സമിതിയെ നിയോഗിക്കണമെന്ന്‌ സുപ്രീംകോടതി ഉത്തരവിട്ടു. ലഭിക്കുന്ന ശുപാർശങ്ങൾ പരിശോധിച്ച്‌ അത്‌ കേന്ദ്രസർക്കാരിന്‌ സമിതി കൈമാറണമെന്ന്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ ഉത്തരവിൽ പറഞ്ഞു. സ‍ൗജന്യങ്ങൾ പറ്റുന്ന ഡോക്‌ടർമാർ, കമ്പനികളെ സഹായിക്കാൻ കുറിപ്പടികൾ നൽകുന്നതടക്കം ചോദ്യം ചെയ്‌തുള്ള ഹർജിയിലാണ്‌ നിർണായക ഉത്തരവ്‌.


2024ലെ യൂണിഫോം കോഡ് ഫോർ ഫാർമസ്യൂട്ടിക്കൽ മാർക്കറ്റിംഗ് പ്രാക്ടീസ്‌ പ്രകാരം കന്പനികളിൽ നിന്ന്‌ സ‍ൗജന്യം പറ്റുന്ന ഡോക്‌ടർമാരെ ശിക്ഷിക്കാൻ മതിയായ ചട്ടക്കൂട്‌ നിലവിലുണ്ടെങ്കിലും അവ നൽകുന്ന കമ്പനികളെ ശിക്ഷിക്കാൻ വ്യവസ്ഥയില്ല. ചട്ടം ഫലപ്രദമല്ലെന്ന്‌ നിരീക്ഷിച്ച കോടതി പൗരന്മാരുടെ ആരോഗ്യത്തെയും ക്ഷേമത്തെയും നേരിട്ട് ബാധിക്കുന്ന മേഖലയിൽ ചട്ടങ്ങളുടെ ശക്തമായ നടത്തിപ്പാണ്‌ പ്രധാനമെന്ന്‌ ഉത്തരവിൽ നിരീക്ഷിച്ചു. കേന്ദ്രം നിയമിക്കുന്ന മൂന്നംഗ സമിതി രണ്ടുമാസത്തിനകം റിപ്പോർട്ട്‌ നൽകുമെന്നും ഉടൻ നടപടിയുണ്ടാകുമെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബെഞ്ചിന്‌ ഉറപ്പുനൽകി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home