Deshabhimani

തിരുവനന്തപുരത്ത് നിന്നും കാണാതായ മൂന്നം​ഗ കുടുംബത്തെ കണ്ടെത്തി

missing kattakkada

ആതിര, ശങ്കർ കെ നായർ, മകള്‍ ധ്വനി

വെബ് ഡെസ്ക്

Published on Oct 08, 2026, 09:12 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാണാതായ മൂന്നം​ഗ കുടുംബത്തെ കണ്ടെത്തി. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിലെ വീരണകാവ് വില്ലേജിൽ നവജ്യോതിയിൽ താമസിക്കുന്ന ശങ്കർ കെ നായർ(34), ശങ്കറിന്റെ ഭാര്യ ആതിര(27), മൂന്നര വയസുകാരി മകൾ ധ്വനി ശങ്കർ എന്നിവരെയാണ് കുറച്ചുദിവസങ്ങൾ മുൻപ് കാണാതായത്.


തുടർന്ന് ഒക്ടോബർ ആറാം തീയതി കുടുംബത്തെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ആതിരയുടെ അമ്മ കാട്ടാക്കട പൊലീസിൽ പരാതി നൽകി. പിന്നാലെ മാധ്യമങ്ങളിൽ വാർത്ത വരുന്നത് ശ്രദ്ധയിൽപ്പെട്ട ആതിര തന്റെ അമ്മയെ വിളിക്കുകയായിരുന്നു. നിലവിൽ മൂവരും കൊച്ചിയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. വെള്ളനാട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പഞ്ചവാദ്യം കലാകാരൻ ആണ് ശങ്കർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home