ഐഎഫ്എഫ്കെ
അക്കാദമി അപേക്ഷ നൽകാൻ വൈകിയിട്ടില്ല; പ്രചാരണം വാസ്ഥവവിരുദ്ധമെന്ന് റസൂൽ പൂക്കുട്ടി

തിരുവനന്തപുരം: 30-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐഎഫ്എഫ്കെ) ലോകസിനിമകൾക്കും വിദേശ അതിഥികൾക്കും കേന്ദ്ര സർക്കാർ അനുമതി നിഷേധിച്ചതിനെത്തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി. അക്കാദമി അപേക്ഷ നൽകാൻ വൈകിയെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന് ചെയർമാൻ റസൂൽ പൂക്കുട്ടി അറിയിച്ചു. മുൻവർഷങ്ങളിലേതുപോലെ ഇത്തവണയും നിശ്ചിത സമയത്തിനുള്ളിൽ തന്നെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് അപേക്ഷ സമർപ്പിച്ചതായും അദ്ദേഹം പറഞ്ഞു.
മുൻപ് ബിസിനസ് വിസയിൽ അതിഥികൾക്ക് എത്താൻ കഴിഞ്ഞിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇത്തവണ കടുപ്പമേറിയ 'കോൺഫറൻസ് വിസ'യാണ് മന്ത്രാലയം അനുവദിച്ചത്. ഒന്നിച്ച് അതിഥികളുടെ പട്ടിക നൽകണമെന്ന വ്യവസ്ഥയും വച്ചു. തുർക്കി, അസർബൈജാൻ എന്നിവിടങ്ങളിൽനിന്നുള്ള ചലച്ചിത്രകാരന്മാർക്ക് അനുമതി നിഷേധിച്ചതായും വിവരമുണ്ട്.
വിദേശകാര്യമന്ത്രാലയത്തിൽനിന്ന് പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചശേഷമേ വാർത്താവിതരണമന്ത്രാലയത്തിന് അപേക്ഷ നൽകാൻ കഴിയൂ എന്ന സ്ഥിതിയുണ്ടായി. മുപ്പത്തഞ്ചോളം വിദേശ അതിഥികളെയാണ് ഇത്തവണ മേളയിലേക്ക് ക്ഷണിച്ചിരുന്നത്. കഴിഞ്ഞ 29 മേളകളിലൂടെ സംഘാടകർ ഉണ്ടാക്കിയ വിശ്വാസമാണ് കേന്ദ്രസർക്കാർ തകർക്കാൻ ശ്രമിച്ചത്.










0 comments