print edition ഞങ്ങളെ വർഗീയതയുമായി ചേർക്കാൻ ശ്രമിച്ചാൽ വിലപ്പോകില്ല: മുഖ്യമന്ത്രി


സ്വന്തം ലേഖകൻ
Published on Oct 30, 2025, 12:08 AM | 1 min read
തിരുവനന്തപുരം: ‘ഞങ്ങളെ ഏതെങ്കിലും തരത്തിൽ വർഗീയതയുമായി ചേർത്തുനിർത്താൻ ശ്രമിച്ചാൽ വിലപ്പോകുമെന്ന് ആരും കണക്കാക്കേണ്ടതില്ല’– മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘ഞങ്ങൾക്കെതിരെ ആക്ഷേപം ഉന്നയിക്കുന്ന പതിവ് അവർക്ക് ഉപേക്ഷിക്കാനാകില്ല. ഞങ്ങളുടെ പൊതുസ്വീകാര്യത എങ്ങനെ തകർക്കാമെന്ന ആലോചനയുടെ ഭാഗമായുള്ള ആക്ഷേപങ്ങളും ദുരാരോപണങ്ങളും അവർ ഉന്നയിച്ചുകൊണ്ടേയിരിക്കും. അവരുടെ നിർഭാഗ്യം, ജനങ്ങൾ അതൊന്നും സ്വീകരിക്കുന്നില്ല. ഞങ്ങളുടെ നിലപാടുകളിലെ വിശ്വാസ്യത ജനങ്ങൾക്ക് പൂർണബോധ്യമുള്ളതാണ്’–മുഖ്യമന്ത്രി പറഞ്ഞു.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിൽ ആർഎസ്‌എസ് അജൻഡ നടപ്പാക്കാനാണ് ശ്രമം. അങ്ങനെയാണ് പൊതു പാഠ്യപദ്ധതിയിൽ ഗാന്ധിവധം മറ്റൊരു രീതിയിൽ ചിത്രീകരിക്കാൻ ശ്രമിച്ചത്. മറ്റു വക്രീകരണങ്ങളുമുണ്ടായി. ആ ചരിത്രഭാഗങ്ങൾ ഇവിടെ പ്രത്യേകമായി പഠിപ്പിച്ചു. അക്കാര്യങ്ങളിൽ ഒരു വ്യതിയാനവും ഉണ്ടാകില്ല. അത്തരം നയങ്ങളോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിച്ച ഏക സംസ്ഥാനം കേരളമാണ്. അത് തുടരുകതന്നെ ചെയ്യും– മുഖ്യമന്ത്രി പറഞ്ഞു.









0 comments