ad
Deshabhimani

ഓറഞ്ച് അലേർട്; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് വിലക്ക്

Idukki

പ്രതീകാത്മക എഐ ചിത്രം

വെബ് ഡെസ്ക്

Published on Jun 07, 2026, 05:29 PM | 1 min read

ഇടുക്കി : കനത്ത മഴയെത്തുടർന്ന് ഓറഞ്ച് അലേർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ രാത്രി യാത്രയ്ക്ക് കർശന വിലക്കേർപ്പെടുത്തി. രാത്രി 7 മണി മുതൽ രാവിലെ 6 മണി വരെയാണ് മലയോര മേഖലകളിലൂടെയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയത്.


കഴിഞ്ഞ കുറച്ചുദിവസങ്ങളായി ജില്ലയിൽ ഉടനീളം ശക്തമായ മഴയാണ് പെയ്യുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ മണ്ണിടിച്ചിലടക്കമുള്ള പ്രകൃതി ദുരന്ത സാധ്യതകൾ നിലനിൽക്കുന്നുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് മുൻകരുതൽ നടപടിയെന്നോണം യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ട് അധികൃതർ ഉത്തരവിറക്കിയത്. അത്യാവശ്യ ഘട്ടങ്ങളിലല്ലാതെ ജനങ്ങൾ മലയോര പാതകളിലൂടെയുള്ള യാത്രകൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ഭരണകൂടം നിർദേശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home