കേന്ദ്ര കഥാപാത്രങ്ങളായി ഇന്ദ്രൻസും മധുബാലയും; 'ചിന്ന ചിന്ന ആസൈ'യുടെ റിലീസ് തീയതി പുറത്ത്

കൊച്ചി : ഇന്ദ്രൻസ്, മധുബാല എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിന്ന ചിന്ന ആസൈയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. വർഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം ജൂൺ 19നാണ് ആഗോള റിലീസായി എത്തുക.
പൂർണമായും വാരണാസിയിൽ ചിത്രീകരിച്ച സിനിമ, കേരളത്തിലെ തീയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെയറർ ഫിലിംസാണ്. ബാബുജി പ്രൊഡക്ഷൻസിന്റെ ബാനറിൽ അഭിജിത് ബാബുജിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം 'എന്റെ നാരായണിക്ക്' ശേഷം വർഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.
സംവിധായിക വർഷ വാസുദേവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ഗോവിന്ദ് വസന്ത ഒരുക്കിയ ഹൃദയ സ്പർശിയായ സംഗീതത്തിന്റെ പശ്ചാത്തലത്തോടെ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കൻഡ് ലുക്ക് പോസ്റ്ററുകൾ എന്നിവ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.










0 comments