ad
Deshabhimani

കോൺഗ്രസിനുള്ളിലെ തർക്കത്തെ പറ്റി അറിയില്ല; തിരുവനന്തപുരം സെൻട്രൽ സീറ്റിൽ മത്സരിക്കും: സി പി ജോൺ

c p john

സി പി ജോൺ, പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Mar 10, 2026, 09:16 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന് സി പി ജോൺ. കോൺഗ്രസിനുള്ളിലെ തർക്കത്തെ പറ്റി അറിയില്ലെന്നും സെൻട്രലിലും കുന്നമംഗലത്തും സിഎംപി മത്സരിക്കുമെന്നും സിപി ജോൺ പറഞ്ഞു. തിരുവനന്തപുരം സെൻട്രലും കുന്നമംഗലവും ആണ് ഞങ്ങൾ ചോദിച്ചിട്ടുള്ളതെന്നും ഇക്കാര്യം ഔദ്യോഗികമായിട്ട് എഴുതി കൊടുത്തതാണെന്നും സിപി ജോൺ പറഞ്ഞു.


സിഎംപിക്ക് സീറ്റ് കിട്ടുകയാണെങ്കിൽ ജനറൽ സെക്രട്ടറി എന്ന നിലക്ക് ഞാൻ ഇവിടെ മത്സരിക്കണമെന്നും കുന്നമംഗലത്ത് സി എൻ വിജയകൃഷ്ണനും മത്സരിക്കും എന്നുള്ളത് ഞങ്ങൾ ഈ ചർച്ചക്കിടയിൽ തന്നെ പറഞ്ഞിട്ടുണ്ടെന്നും സി പി ജോൺ കൂട്ടിച്ചേർത്തു.


അതേസമയം ഇന്ന് രാവിലെ സിഎംപിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ‘ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുത്’ എന്നായിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും പോസ്റ്ററിൽ പറയുന്നു.മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home