Deshabhimani

'ജീവിതം ആഘോഷമാക്കിയ കലാകാരനെ സാമുവലിലൂടെ വീണ്ടും കണ്ടു'; ശ്രദ്ധ നേടി നെടുമുടിയുടെ ഭാര്യയുടെ കത്ത്

venu.
വെബ് ഡെസ്ക്

Published on Nov 26, 2026, 12:17 PM | 1 min read

തിരുവനന്തപുരം : അന്തരിച്ച മലയാളത്തിന്റെ പ്രിയ നടൻ നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം അദ്ദേഹത്തിന്റെ ഭാര്യയായ സുശീല തിയറ്ററില്‍ കണ്ടതിന്ന് ശേഷം ഡോ. ബിജുവിന് എഴുതിയ വൈകാരികമായ കുറിപ്പാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. ഡോ. ബിജു തന്നെയാണ് തന്‍റെ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.


പ്രകത്ഭ നടന്മാരായ നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒന്നിച്ചെത്തിയ ചിത്രമാണ് ഡോ. ബിജു സംവിധാനം ചെയ്ത 'ഓറഞ്ച് മരങ്ങളുടെ വീട്'. നെടുമുടി വേണുവും ബാലചന്ദ്രനും മരിച്ച് ഏതാനും വർഷങ്ങൾക്ക് ശേഷം 2026 നവംബർ 20നാണ് സിനിമ റിലീസ് ചെയ്തത്.


അഞ്ചു വർഷത്തിനു ശേഷം ആദ്യമായി പുള്ളിക്കാരനെ സ്ക്രീനിൽ കണ്ടുവെന്ന വൈകാരികമായ വരികളോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ഭർത്താവിന്റെ ചേതനയറ്റ ശരീരം താൻ കണ്ടതേയില്ലെന്നും അത് കാണാനുള്ള ത്രാണിയില്ലായിരുന്നുവെന്നും സുശീല കത്തിൽ പറയുന്നു. ഉറ്റവർ നഷ്ടപ്പെടുന്ന പ്രഹേളികയ്ക്ക് ഒരു പ്രതിവിധിയുമില്ലെന്ന് അറിയാമെങ്കിലും സത്യം ഉൾക്കൊണ്ട് മുന്നോട്ടു പോകാനുള്ള മനക്കരുത്ത് ഓരോരുത്തർക്കും വ്യത്യസ്തമാണെന്ന് സുശീല കുറിച്ചു.


ബിജുവിന്റെ കഥയിലെ സാമുവലിനെ പോലെ ആകാശത്തിനു കീഴെ എവിടെയും ഉറങ്ങി, കിട്ടുന്നതൊക്കെ കഴിച്ച്, കലയെ സ്നേഹിച്ച് ലോക ജീവിതം ആഘോഷമാക്കി മാറ്റിയ കലാകാരനായിരുന്നു നെടുമുടി വേണുവെന്നും സുശീല പറഞ്ഞു.


ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം;





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home