'മുഖ്യമന്ത്രി ഞാൻ തന്നെ, രണ്ടാമതൊരു പേരില്ല'; താനായാൽ ശരിയാവില്ലേയെന്നും കെ സുധാകരന്‍

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ചർച്ചകളും ചരടുവലികളും തുടരുമ്പോൾ മനസിലിരുപ്പ് വെളിപ്പെടുത്തി മുൻ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. മനസിലുള്ള മുഖ്യമന്ത്രി ആരാണ് എന്ന ചോദ്യത്തിന്; ‘ഞാൻ തന്നെ’ എന്നായിരുന്നു സുധാകരന്റെ മറുപടി. രണ്ടാമത്ത് ആരാണെന്ന് ചോദ്യത്തിന് രണ്ടാമതൊരു പേര് ഇല്ലെന്നായിരുന്നു മറുപടി. താനായാൽ ശരിയാവില്ലേ എന്നും അദ്ദേഹം ചോദിച്ചു. നേരത്തെ കെ സി വേണുഗോപാലിനുവേണ്ടി കെ സുധാകരൻ രംഗത്തെത്തിയിരുന്നു.
അതേസമയം മുഖ്യമന്ത്രി കസേരയ്ക്കായി കോൺഗ്രസിൽ പോര് മുറുകുമ്പോൾ രമേശ് ചെന്നിത്തല സോണിയ ഗാന്ധിയെ കാണാൻ ഡൽഹിയിലെത്തിയത് വലിയ ചർച്ചയായി. മുഖ്യമന്ത്രി ചർച്ചകൾക്കായി ഹൈക്കമാൻഡ് നിയോഗിച്ച മുകൾ വാസ്നിക്, അജയ് മാക്കൻ എന്നിവർ കേരളത്തിലെത്തും. ചർച്ചകൾക്ക് ശേഷം നിരീക്ഷകർ നൽകുന്ന റിപ്പോർട്ട് പരിശോധിച്ചാകും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അന്തിമ പ്രഖ്യാപനം നടത്തുക.
വിജയത്തിന് പിന്നാലെ കോൺഗ്രസിനുള്ളിൽ ഗ്രൂപ്പ് പോര് വോട്ടെണ്ണലിന് ശേഷം രൂക്ഷമായിരിക്കുകയാണ്. കെ സി വേണുഗോപാൽ, വി ഡി സതീശൻ എന്നിവരുടെ പേരുകൾക്കൊപ്പം ചെന്നിത്തലയും അവകാശവാദവുമായി രംഗത്തുണ്ട്.










0 comments