ad
Deshabhimani

മഞ്ചേരിയിൽ ഇരുനില കെട്ടിടത്തിന്റെ ടെറസിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി

skeleton

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Oct 15, 2025, 07:39 AM | 1 min read

മഞ്ചേരി: ഇരുനില കെട്ടിടത്തിന്റെ ഓപ്പൺ ടെറസിൽ മനുഷ്യ അസ്ഥികൂടം കണ്ടെത്തി. ചെരണിയിലെ പ്ലൈവുഡ് റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ മുകളിലാണ് അസ്ഥികൂടെ കണ്ടെത്തിയത്. പല ഭാഗങ്ങളായി കിടക്കുന്ന അസ്ഥികൂടത്തിന് കുറച്ച് പഴക്കമുള്ളതായി പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തി.


ടെറസിന് മുകളിൽ പഴയ സാധനങ്ങൾ കൂമ്പാരമായി വലിച്ചെറിഞ്ഞ നിലയിലാണ്. ഇതിനിടയിലാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കിടക്കുന്നത്.


പ്രസ്തുത കെട്ടിടത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള അതിഥി തൊഴിലാളികൾ താമസിച്ചു വരികയായിരുന്നു. മുമ്പ് അതേ സ്ഥലത്ത് ഒരു തമിഴ്നാട് കുടുംബം താമസിച്ചിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുടുംബത്തെ കുറിച്ചും അന്വേഷണം തുടരുകയാണ്.


അസ്ഥികൂടം ആരുടേതാണെന്ന് വ്യക്തമാകാനായിട്ടില്ല. ഫോറൻസിക് വിഭാഗം ബുധനാഴ്ച സ്ഥലത്ത് പരിശോധന നടത്തും. പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home