Deshabhimani

print edition സ‍ൗദിയുടെ എണ്ണ പൈപ്പ്‌ലൈൻ
ആക്രമിച്ചെന്ന് ഹൂതികള്‍

Houthi.jpg
വെബ് ഡെസ്ക്

Published on Nov 15, 2026, 12:30 AM | 1 min read

മനാമ: സ‍ൗദി അറേബ്യയുടെ തന്ത്രപ്രധാന എണ്ണ പൈപ്പ്‌ ലൈൻ ആക്രമിച്ചതായി അവകാശപ്പെട്ട്‌ ‍ഹൂതികൾ. സൈനികതാവളങ്ങളും റിയാദിലെ കിങ്‌ ഖാലിദ്‌ അന്താരാഷ്‌ട്ര വിമാനത്താവളവും ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹിയ സാരി അല്‍ മസിറ ടിവിയില്‍ പറഞ്ഞു. എന്നാൽ, ഇക്കാര്യം സ‍ൗദി സ്ഥീരീകരിച്ചിട്ടില്ല.

സൗദിയുടെ യമന്‍ അതിര്‍ത്തിയിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ജിസാനിലെ അല്‍ തുവാലില്‍ സൗദി സൈനിക താവളത്തിന് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതായും സുഡാന്‍ പൗരന്മാര്‍ ഉള്‍പ്പെടെ നിരവധി സൈനികര്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തതായും ഹൂതിസേന അവകാശപ്പെട്ടു. പ്രതിദിനം നാല് ലക്ഷം ബാരല്‍ എണ്ണ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള സൗദി അരാംകോയുടെ വന്‍കിട റിഫൈനറി സ്ഥിതി ചെയ്യുന്നത് ജിസാനിലാണ്.

വടക്കന്‍ യമനിലെ അല്‍ ജൗഫ് പ്രവിശ്യയിലും തെക്കന്‍ ലഹ്ജ് പ്രവിശ്യയിലെ ഖറാസ്, ഖോര്‍ ഉമൈറ മേഖലകളിലും സൗദി പിന്തുണയുള്ള സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയതായും ഹൂതികള്‍ അറിയിച്ചു. റിയാദിനെയും തെക്കന്‍ മേഖലയെയും ലക്ഷ്യമാക്കി വന്ന രണ്ട് ഹൂതി ഡ്രോണുകള്‍ തകര്‍ത്തതായി സഖ്യസേന അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

thrissur medical college

01

print edition ശുചിമുറിയിൽ 
രോഗി മരിച്ചുകിടന്നത്‌ 
36 മണിക്കൂർ
SISA.jpg

02

print edition അരിശം തീരാതെ സിസ; സസ്‌പെന്‍ഷന്‍ റദ്ദാക്കിയതിനെതിരെ അപ്പ‍ീൽ
Samajwadi Party

05

print edition യുപിയിൽ കോൺഗ്രസിന്‌ 26 സീറ്റെന്ന്‌ എസ്‌പി
deshabhimani section

Recommended

Deshabhimani
Home