ad
Deshabhimani

വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ചു; പ്രതിക്ക് 27 വർഷം തടവ്

jail new
വെബ് ഡെസ്ക്

Published on Jul 29, 2026, 08:15 AM | 1 min read

തിരുവനന്തപുരം : വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് വിവിധ വകുപ്പുകളിലായി 27 വർഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. വിഴിഞ്ഞം പുല്ലൂർക്കോണം പുളിവിള പുത്തൻവീട്ടിൽ സമീർഖാനെ (36)യാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്‌ജി കെ എം സുജ ശിക്ഷിച്ചത്. 2017ലാണ് കേസിനാസ്‌പദമായ സംഭവം.


അതിജീവിതയുടെ മകളുടെ ജനന സർട്ടിഫിക്കറ്റിലെ പിശക് തിരുത്തിക്കിട്ടാൻ സഹായം ചോദിച്ചുവന്ന അതിജീവിതയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായി അതിജീവിത കോടതിയിൽ മൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ് വിനോദ്, വി ആർ മായാദേവി എന്നിവർ ഹാജരായി. വിഴിഞ്ഞം എസ്എച്ച്ഒ ആയിരുന്ന എൻ ഷിബുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home