ad
Deshabhimani

കാസർകോട് എച്ച്1എൻ1 ബാധിച്ച് വീട്ടമ്മ മരിച്ചു

യശോദ

യശോദ

വെബ് ഡെസ്ക്

Published on Jul 29, 2026, 09:21 AM | 1 min read

കാസർകോട് : എച്ച്1എൻ1 ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. കാസർകോട് അജാനൂർ മാണിക്കോത്ത് സ്വദേശി കരുണാകരൻ്റെ ഭാര്യ യശോദയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുൻപ് പനിയും കടുത്ത ചുമയും ബാധിച്ചതിനെ തുടർന്ന് യശോദ കാഞ്ഞങ്ങാട്ടെ ഒരു സ്വകാര്യ ക്ലിനിക്കിലാണ് ചികിത്സ തേടിയിരുന്നു.


എന്നാൽ ഇവിടെ ചികിത്സ തേടിയിട്ടും അസുഖം ഭേദമായില്ല. തുടർന്ന്, ആരോഗ്യനില വഷളായതോടെ കഴിഞ്ഞ വെള്ളിയാഴ്ച ഇവരെ മംഗലാപുരത്തെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. മംഗലാപുരത്ത് നടത്തിയ വിശദമായ സാമ്പിൾ പരിശോധനയിലാണ് ഇവർക്ക് എച്ച്1എൻ1 രോഗബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.


മംഗലാപുരത്തെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഇവർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. യശോദയുമായി സമ്പർക്കത്തിലുണ്ടായിരുന്നതും നിലവിൽ സമാനമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതുമായ ഏഴ് പേരുടെ സാമ്പിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.


രോഗബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അജാനൂർ മാണിക്കോത്ത് പ്രദേശത്ത് ആരോഗ്യവകുപ്പ് നിലവിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം പ്രദേശത്ത് എച്ച്1എൻ1 സ്ഥിരീകരിച്ചിട്ടും ആദ്യഘട്ടത്തിൽ കാര്യമായ മുൻകരുതലുകളോ ജാഗ്രതാ നിർദ്ദേശങ്ങളോ നൽകാൻ ആരോഗ്യവകുപ്പ് തയ്യാറായില്ലെന്ന് ആക്ഷേപമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home