ad
Deshabhimani

മൂന്നാറിൽ ദേശീയപാതയിലേക്ക് മണ്ണിടിഞ്ഞു വീണു; ഗതാഗതം തടസപ്പെട്ടു

munnar road landslide
വെബ് ഡെസ്ക്

Published on Jul 29, 2026, 09:08 AM | 1 min read

മൂന്നാർ : കൊച്ചി - ധനുഷ്കോടി ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. മൂന്നാറിൽ ഹെഡ് വർക്ക് ഡാമിന് സമീപമാണ് ദേശീയപാതയിലേയ്ക്ക് മണ്ണും കല്ലും ഇടിഞ്ഞു വീണത്. പുലർച്ചെ ആറോടെയായിരുന്നു സംഭവം. ഇതേത്തുടർന്ന് ​ഗതാഗതം ഭാ​ഗികമായി തടസപ്പെട്ടു. മണ്ണ് നീക്കി ​ഗതാ​ഗതം പുനസ്ഥാപിച്ചു. പൂർണമായി മണ്ണ് നീക്കിയിട്ടില്ല.


പ്രദേശത്ത് ഇന്നലെ കനത്ത മഴ പെയ്തിരുന്നു. മഴ പെയ്താല്‍ മണ്ണും കല്ലും ഇടിഞ്ഞുവീഴുന്നത് പതിവാണെന്നും അശാസ്ത്രീയ മണ്ണെടുപ്പാണ് കാരണമെന്നും വിഷയം മുമ്പ് ഉന്നയിച്ചിട്ടും ദേശീയ പാത അതോറിറ്റി നടപടിയെടുത്തില്ലെന്നും നാട്ടുകാർ‌ പറയുന്നു.


munnar road landslide


മഴ കനത്തതിനെത്തുടർന്ന് ഇടുക്കി കൊളുക്കുമല സിങ്കപ്പാറയിലേക്കുള്ള വിനോദ സ്ഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചു. തമിഴ്നാട് സർക്കാരിന്റേതാണ് നടപടി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home