Deshabhimani

വില വർധിപ്പിച്ച്‌ ഹോട്ടലുകൾ; വിപണിയിൽ ഇടപെടാതെ സർക്കാർ

vegetable
വെബ് ഡെസ്ക്

Published on Nov 13, 2026, 02:00 PM | 1 min read

തൃശൂർ: പൊതുവിപണിയിൽ ഇടപെടുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലകുതിക്കുന്നു. പച്ചക്കറി, പലവ്യഞ്ജനങ്ങൾ എന്നിവയുടെ വില വലിയ തോതിൽ ഉയർന്നു. അരിയുടെ വില ഒരു മാസത്തിനുള്ളിൽ 20 രൂപ വരെ കൂടി. പൊന്നി അരിയ്‌ക്കാണ്‌ വലിയ വിലവർധനവുണ്ടായത്‌. കിലോയ്‌ക്ക്‌ 85 രൂപയാണ്‌ വില. കുറുവ– 55, കൈമ– 185, കോല– 115, ബസുമതി– 135 എന്നിങ്ങനെയാണ്‌ നിലവിലെ വില.


ഓണക്കാലത്ത് ആരംഭിച്ച വിലക്കയറ്റം മാസങ്ങൾ കഴിഞ്ഞിട്ടും നിയന്ത്രിക്കാൻ സർക്കാരിന്‌ സാധിക്കാത്തതാണ്‌ പ്രതിസന്ധി രൂക്ഷമാക്കിയത്‌. ഇത് സാധാരണ കുടുംബങ്ങളുടെ സാമ്പത്തിക പ്രയാസം വർധിപ്പിക്കുകയാണ്.


അരിയുടെയും പച്ചക്കറിയുടെയും വില വർധവിനെ തുടർന്ന്‌ ഉ‍ൗണിന്‌ 10 രൂപവരെ ഹോട്ടലുകൾ വർധിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെയും ഗ്യാസ്‌ സിലിണ്ടറിന്റെയും വില വർധനവാണ്‌ ഭക്ഷണത്തിന്റെ വില കൂട്ടാൻ സാഹചര്യമൊരുക്കിയത്‌. ഭക്ഷണ വില വർധിച്ചതോടെ അതിന്റെ അധികഭാരവും സാധാരണക്കാരന്റെ ചുമലിലാണ്‌ പതിക്കുന്നത്‌.


ഉള്ളി വിലയിലാണ്‌ സമീപ ദിവസങ്ങളിൽ ഏറ്റവും വർധനവുണ്ടായത്‌. നിലവിൽ 140 രൂപയാണ്‌ മൊത്ത വിപണിയിലെ വില. കടകളിൽ ഒരു കിലോ ഉള്ളിക്ക്‌ 160 രൂപയാണ്‌. കഴിഞ്ഞമാസം 60 രൂപയായിരുന്നു വില. സവാളയുടെ വിലയും മൊത്തവിപണയിൽ 75 രൂപയിലെത്തി. നിലവിൽ കിലോയ്‌ക്ക്‌ 50 രൂപയ്‌ക്ക്‌ ചെറിയ സെക്കൻഡ്‌ ക്വാളിറ്റി സവാളക്കാണ്‌ ആവശ്യക്കാരുള്ളത്‌.


പൊതുവിപണിയിലെ വില വർധിക്കുന്പോൾ സാധാരണക്കാരന്റെ ആശ്രയമായ മാവേലി സ്‌റ്റോറിലും കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്‌റ്റോറിലും നിത്യോപയോഗ സാധനങ്ങൾ പോലും ലഭ്യവുമല്ല. ഇതോടെ പ്രതിമാസ കുടുംബ ബജറ്റിൽ ആറുമാസത്തിനിടെ 2000 രൂപയുടെ വർധനവാണുണ്ടായത്‌.


അയൽ സംസ്ഥാനങ്ങളിലെ പ്രതികൂല കാലാവസ്ഥ മുതലെടുത്ത്‌ മില്ലുടമകളുടെയും ഇടനിലക്കാരുടെയും ഇടപെടലും പൂഴ്‌ത്തിവയ്‌പ്പും വിലക്കയറ്റത്തിന്‌ ആക്കംകൂട്ടുന്നതായി വ്യപാരികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home