ഹണി ബെഞ്ചമിൻ കൊല്ലം മേയർ; എസ് ജയൻ ഡെപ്യൂട്ടി മേയർ

കൊല്ലം: കൊല്ലം കോർപ്പറേഷൻ മേയറായി ഹണി ബെഞ്ചമിൻ തെരഞ്ഞെടുക്കപ്പെട്ടു. സിപിഐ അംഗമാണ്. എട്ടിനെതിരെ 37 വോട്ട് നേടിയാണ് ഹണി തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ഫെബ്രുവരി പത്തിന് സിപിഐ എം പ്രതിനിധി പ്രസന്ന ഏണസ്റ്റ് രാജിവെച്ചതോടെയാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഉച്ചയ്ക്കുശേഷം നടന്ന ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ സിപിഐ എം അംഗം എസ് ജയൻ വിജയിച്ചു. യുഡിഎഫിൽ നിന്ന് ആർഎസ്പിയുടെ എം പുഷ്പാംഗദനായിരുന്നു എതിർ സ്ഥാനാർഥി.









0 comments